ETV Bharat / sitara

കാർത്തിക് സുബ്ബരാജിന്‍റെ ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിന് ; റിലീസ് പ്രഖ്യാപിച്ചു

author img

By

Published : Apr 27, 2021, 9:30 PM IST

ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരും ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളാകുന്നു.

1
1

ധനുഷ് - കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ അദ്യമായി ഒരുങ്ങുന്ന തമിഴ് ചിത്രം 'ജഗമേ തന്തിരം' റിലീസിനൊരുങ്ങുന്നു. ഈ വർഷം ജൂൺ 18ന് ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ പ്രദർശനം ആരംഭിക്കും. മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരും ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ നിർണായകവേഷങ്ങൾ ചെയ്യുന്നു. സുരുളി, പ്രഭു എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് ധനുഷ് എത്തുന്നത്. സഞ്ജന നടരാജൻ, കലൈയരസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Also Read: ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തമിഴിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയർ ബ്രേക്ക് ചിത്രം പിസ, ജിഗർതണ്ട, ഇരൈവി, രജനികാന്ത് ചിത്രം പേട്ട എന്നിവയിലൂടെ തമിഴകത്ത് പ്രശസ്തനായ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. കൂടാതെ, നിർമാതാവായും അഭിനേതാവായും കോളിവുഡിന് സുപരിചിതനാണ് അദ്ദേഹം. റിലയൻസ് എന്‍റർടെയ്‌ൻമെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ജഗമേ തന്തിരം നിർമിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.