ETV Bharat / sitara

IIFA 2019; പുരസ്കാര തിളക്കത്തില്‍ രൺവീറും ആലിയയും - ഐഫ പുരസ്കാരം

മുംബൈയിൽ നടന്ന അവാർഡ് ദാനചടങ്ങില്‍ അവതാരകരായി ആയുഷ്മാൻ ഖുറാനയും അപർശക്തി ഖുറാനയും.

ranveer singh
author img

By

Published : Sep 19, 2019, 1:40 PM IST

മുംബൈ: 20ാമത് ഇന്‍റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് പുരസ്കാരങ്ങൾ സമർപ്പിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും മികച്ച നടനുള്ള പുരസ്കാരം രൺവീർ സിങ്ങും സ്വന്തമാക്കി.പദ്മാവതിലെ അഭിനയമാണ് മികച്ച നടനുള്ള പുരസ്കാരം രൺവീറിന് നേടി കൊടുത്തത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മേഘ്ന ഗുൽസാർ ചിത്രം ‘റാസി’യിലെ പ്രകടനമാണ് ആലിയക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത്. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്രീറാം രാഘവൻ (അന്ധാധൂൻ) നേടി.

ബുധനാഴ്ച രാത്രി മുംബൈയിൽ നടന്ന അവാർഡ് ദാനചടങ്ങിന്‍റെ അവതാരകരായി എത്തിയത് നടൻ ആയുഷ്മാൻ ഖുറാനയും അപർശക്തി ഖുറാനയുമായിരുന്നു. സൽമാൻ ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, സാറാ അലി ഖാൻ, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങളുടെ ഗംഭീരപ്രകടനങ്ങൾക്കും പുരസ്കാരവേദി സാക്ഷിയായി. പ്രീതി സിന്‍റ, ഉർവശി റൂതെല, സ്വര ഭാസ്കർ, ജെനീലിയ ഡിസൂസ, റിതേഷ് ദേശ്‌മുഖ് എന്നിവരും പങ്കെടുത്തു. ഹിന്ദി സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് സരോജ് ഖാനെയും പുരസ്കാരം നൽകി ആദരിച്ചു. സാധാരണയായി വിദേശ രാജ്യങ്ങളില്‍ വച്ച് നടക്കാറുള്ള ഐഫ പുരസ്കാര ചടങ്ങ് ഏറെ നാളുകൾക്ക് ശേഷമാണ് മുംബൈയില്‍ അരങ്ങേറിയത്.

പുരസ്കാരത്തിന് അർഹരായവർ

മികച്ച ഗായകൻ: അർജിത് സിംഹ് (Ae Watan)
മികച്ച ഗായിക: ഹർഷ്ദീപ് കൗർ, വിഭ സറഫ് (Dilbaro)
ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്‍റ് പുരസ്കാരം: ജഗ്‌ദീപ്
മികച്ച ഗാനരചയിതാവ്: അമിതാബ് ഭട്ടാചാര്യ (ധടക്)
ബെസ്റ്റ് മ്യൂസിക് അവാർഡ്: സോനു കെ ടിറ്റു കി സ്വീറ്റി (Sonu Ke Titu Ki Sweety)
ബെസ്റ്റ് സ്റ്റോറി: ശ്രീരാം രാഘവൻ, പൂജ ലധ സുർതി, അർജിത് ബിശ്വാസ്, യോഗേഷ് ചന്ദേക്കർ, ഹേമന്ത് റാവു (അന്ധാധൂൻ)
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംഗീത സംവിധാനം: പ്രീതം
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംവിധായകൻ: രാജ്കുമാർ ഹിരാനി
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച ചിത്രം: കഹോ നാ പ്യാർ ഹെ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടൻ: രൺബീർ കപൂർ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടി: ദീപിക പദുക്കോൺ
മികച്ച നവാഗതൻ: ഇഷാൻ ഖട്ടർ ( ധഡക്, ബിയോണ്ട് ദി ക്ലൗഡ്സ്)
മികച്ച നവാഗത: സാറാ അലി ഖാൻ (കേദാർനാഥ്)
മികച്ച സഹനടൻ: വിക്കി കൗശൽ (സഞ്ജു)
മികച്ച സഹനടി: അദിതി റാവു ഹൈദാരി (പദ്മാവത്)
മികച്ച സംവിധായകൻ: ശ്രീറാം രാഘവൻ (അന്ധാധൂൻ)
മികച്ച നടൻ: രൺവീർ സിംഗ് (പദ്മാവത്)
മികച്ച നടി: ആലിയ ഭട്ട് (റാസി)
മികച്ച ചിത്രം: റാസി

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.