ETV Bharat / sitara

'90കളിലേക്ക് പോകാൻ തയാറാകൂ'; നെറ്റ്ഫ്ലിക്‌സ് വെബ്‌സീരീസിൽ ദുൽഖർ സൽമാൻ - നെറ്റ്ഫ്ലിക്‌സ് വെബ്‌സീരീസ് ദുൽഖർ സൽമാൻ

ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന സീരീസിലാണ് ദുൽഖർ സൽമാൻ ഭാഗമാകുന്നത്. സീരീസിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Netflix unveils posters of Rajkummar Rao  Dulquer Salmaan and Adarsh Gourav from 'Guns & Gulaabs'  Dulquer Salmaan netflix web series Guns and Gulaabs  നെറ്റ്ഫ്ലിക്‌സ് വെബ്‌സീരീസ് ദുൽഖർ സൽമാൻ  ഗൺസ് ആൻഡ് ഗുലാബ്‌സ് ദുൽഖർ സൽമാൻ
നെറ്റ്ഫ്ലിക്‌സ് വെബ്‌സീരീസിൽ ദുൽഖർ സൽമാൻ
author img

By

Published : Mar 22, 2022, 1:44 PM IST

Updated : Mar 22, 2022, 2:42 PM IST

'സീറ്റ് ബെൽറ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാൻ തയാറായിക്കൊള്ളൂ'... പറയുന്നത് ഡി ക്യു ആകുമ്പോൾ കേൾക്കാതിരിക്കാൻ ആരാധകർക്ക് തരമില്ലല്ലോ. ഡി ക്യു ആരാധകർ ത്രില്ലിലാണ്, തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‍റെ ആദ്യ വെബ്‌സീരീസിനായി. ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന് പേരിട്ടിരിക്കുന്ന സീരീസ് നെറ്റ്ഫ്ലിക്‌സിലൂടെയാണ് റിലീസാകുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.

രാജ് ആൻഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്‌ണ ഡികെ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിനൊപ്പം രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും സീരീസിൽ അണിനിരക്കും.

മൂന്ന് പേരുടെയും ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് നെറ്റ്ഫ്ലിക്‌സ് അഭിനേതാക്കളെ പ്രഖ്യാപിച്ചത്. കുറ്റകൃത്യങ്ങളും പ്രണയവും നർമവും നിറഞ്ഞതാണ് സീരീസ്. 90കളിലെ പ്രണയത്തെ ക്രൈം ത്രില്ലറുമായി സമന്വയിപ്പിച്ചതാണ് സീരീസ്.

കാരവൻ, സോയ ഫാക്‌ടർ, ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ് എന്നിവയ്ക്ക് ശേഷമുള്ള ദുൽഖറിന്‍റെ നാലാമത്തെ ഹിന്ദി പ്രൊജക്‌ടാണ് ഗൺസ് ആൻഡ് ഗുലാബ്‌സ്.

Also Read: 'യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്ക് ആരും വരരുത്'; അൽഫോൺസ് പുത്രന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസർ റിലീസ് ഇന്ന്

Last Updated : Mar 22, 2022, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.