ETV Bharat / sitara

മഞ്ജു വാര്യരും ധനുഷും പിന്നെ വെട്രിമാരനും; ഞെട്ടിച്ച് അസുരന്‍ ട്രെയിലര്‍

‘വെക്കൈ’ എന്ന തമിഴ് നോവലിന്‍റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’.

author img

By

Published : Sep 9, 2019, 7:51 AM IST

manjuwarrier

മഞ്ജു വാര്യരും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ അസുരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്നു, മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം എന്നിങ്ങനെ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് 'അസുരന്‍'.

രണ്ട് തലമുറകളെ പ്രതിനിധീകരിക്കുന്ന രണ്ട് കഥാപാത്രങ്ങളെയാണ് ധനുഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മുഖ്യ വേഷത്തെ അവതരിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപുലി എസ് താനു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഈണമൊരുക്കുന്നത് ജി വി പ്രകാശാണ്.

  • " class="align-text-top noRightClick twitterSection" data="">

ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അസുരൻ. ഇരുവരും ഒന്നിച്ച ‘പൊല്ലാതവന്‍’, ‘ആടുകളം’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.