തിയേറ്ററുകളില്‍ തകർത്തോടുന്ന പൃഥ്വിരാജ്-മോഹൻലാല്‍ ചിത്രം ലൂസിഫറിലെ 'വരിക വരിക സഹജരേ' എന്ന ഗാനത്തിനെതിരെ വിമർശനവുമായി ദേവരാജൻ മാസ്റ്റർ സ്മാരക ട്രസ്റ്റ്. ദീപക് ദേവ് സംഗീതം പകർന്ന ഗാനം ദേവരാജൻ മാഷ് ഈണമ്മിട്ട യഥാർഥ സമരഗാനത്തിന്‍റെ ഭംഗിയെ നശിപ്പിക്കുന്നതാണെന്നാണ് വിമർശനം. ദീപക് ദേവിനെതിരെ കടുത്ത ഭാഷയിലാണ് സംഘടന ഫേസ്ബുക്ക് പേജിലൂടെ വിമർശനമുന്നയിച്ചിരിക്കുന്നത്. മുരളി ഗോപി എന്ന മികച്ച ഗായകനിലൂടെ ദീപക് ദേവ് ഗാനത്തില്‍ കാട്ടികൂട്ടിയ വൃത്തികേടും, ഓർക്കസ്ട്രേഷൻ എന്ന പേരില്‍ ചെയ്തിരിക്കുന്ന പേക്കൂത്തും അസഹ്യം മാത്രമല്ല, അശ്ലീലവുമാണെന്ന് സംഘടന ആരോപിച്ചു.
- " class="align-text-top noRightClick twitterSection" data="">
മുമ്പ് അമല്‍ നീരദ് ഒരുക്കിയ സി.ഐ.എയില്‍ 'ബലികുടീരങ്ങളെ' എന്ന ഗാനത്തെയും ഇത്തരത്തില്‍ അതിക്രമിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ഭാവിയില്‍ ഒരു പക്ഷെ, ഈ ഗാനങ്ങളുടെ സംഗീത സംവിധാനം ദീപക് ദേവും ഗോപി സുന്ദറുമാണെന്ന് പുതു ചരിത്രം കുറിക്കപ്പെട്ടേക്കാമെന്നും സംഘടന കൂട്ടിചേർത്തു.