ETV Bharat / sitara

ഫഹദിന് അങ്ങ് ബോളിവുഡില്‍ നിന്നൊരു ആരാധകൻ - nitesh tiwari tweet on fahadh faasil

അഭിനയിക്കുന്ന കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കുന്ന ഒരു 'ടെറിഫിക്ക് ആക്ടർ' ആണ് ഫഹദ് എന്നായിരുന്നു സംവിധായകന്‍റെ ട്വീറ്റ്

ഫഹദിന് അങ്ങ് ബോളിവുഡില്‍ നിന്നൊരു ആരാധകൻ
author img

By

Published : May 9, 2019, 3:43 PM IST

‘വേലക്കാരൻ’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി വളർന്ന ഫഹദിന് ഇപ്പോഴിതാ അങ്ങ് ബോളിവുഡില്‍ നിന്നും ഒരു ആരാധകൻ എത്തിയിരിക്കുകയാണ്. ആമിർ ഖാൻ ചിത്രം ‘ദംഗൽ’ എന്ന ചിത്രത്തിന്‍റെ സംവിധായകനായ നിതേശ് തിവാരിയാണ് ആ ആരാധകൻ.

ഫഹദിനെ കുറിച്ചുള്ള നിതേശിന്‍റെ ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റർ ആണെന്നും താനിപ്പോൾ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്‍റെ വെളിപ്പെടുത്തൽ. ''കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ഡീലക്‌സ്, മഹേഷിന്‍റെ പ്രതികാരം, ഞാന്‍ പ്രകാശൻ- ഫഹദ് ഫാസില്‍ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. വൈകിയാണ് ഞാന്‍ ഫഹദിനെ കുറിച്ച്‌ കേട്ടതെങ്കിലും ഇപ്പോൾ വലിയൊരു ആരാധകനാണ്. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ രസിപ്പിച്ച് കൊണ്ടേയിരിക്കൂ,'' എന്നായിരുന്നു നിതേശിന്‍റെ ട്വീറ്റ്.

നിതേശിന്‍റെ ട്വീറ്റ് ഫഹദ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഫഹദിന്‍റെ കൂടുതല്‍ ചിത്രങ്ങളും ആരാധകർ നിതേഷിന് നിർദ്ദേശിച്ചിട്ടുണ്ട്. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമേറെ ലഭിച്ച ജീവചരിത്രാത്മകമായ 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് നിതേശ് തിവാരി.

Intro:Body:

ഫഹദിന് അങ്ങ് ബോളിവുഡില്‍ നിന്നൊരു ആരാധകൻ

ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കുന്ന ഒരു ടെറിഫിക്ക് ആക്ടർ ആണ് ഫഹദ് എന്നായിരുന്നു സംവിധായകന്‍റെ ട്വീറ്റ്. 

ഫഹദ് ഫാസില്‍ എന്ന നടൻ മലയാളികൾക്ക് ഒരിക്കല്‍ കൂടി അഭിമാനമാവുകയാണ്. ‘വേലക്കാരൻ’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി വളർന്ന ഫഹദിന് ഇപ്പോഴിതാ അങ്ങ് ബോളിവുഡില്‍ നിന്നും ഒരു ആരാധകൻ എത്തിയിരിക്കുകയാണ്.  ആമിർ ഖാൻ ചിത്രം ‘ദംഗൽ’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിതേശ് തിവാരിയാണ് ആ ആരാധകൻ.

ഫഹദിനെ കുറിച്ചുള്ള നിതേശിന്റെ ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റർ ആണെന്നും താനിപ്പോൾ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്റെ വെളിപ്പെടുത്തൽ. ''കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ഡീലക്‌സ്, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശൻ- ഫഹദ് ഫാസില്‍ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. വൈകിയാണ് ഞാന്‍ ഫഹദിനെ കുറിച്ച്‌ കേട്ടതെങ്കിലും ഇപ്പോൾ വലിയൊരു ആരാധകനാണ്. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ രസിപ്പിച്ച് കൊണ്ടേയിരിക്കൂ,'' എന്നാണ് നിതേശിന്റെ ട്വീറ്റ്.

നിതേശിന്‍റെ ട്വീറ്റ് ഫഹദ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഫഹദിന്‍റെ കൂടുതല്‍ ചിത്രങ്ങളും ആരാധകർ നിതേഷിന് നിർദ്ദേശിച്ചിട്ടുണ്ട്. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമേറെ ലഭിച്ച ജീവചരിത്രാത്മകമായ 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് നിതേശ് തിവാരി.  

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.