ETV Bharat / sitara

സിനിമ ടിക്കറ്റുകള്‍ക്ക് മേലുള്ള വിനോദ നികുതിക്ക് സ്‌റ്റേ - വിനോദ നികുതി

ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്‍റെയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്നും സംഘടനകള്‍

സിനിമ ടിക്കറ്റുകള്‍ക്ക് മേലുള്ള വിനോദ നികുതിക്ക് സ്‌റ്റേ
author img

By

Published : Apr 2, 2019, 10:21 AM IST

സിനിമ ടിക്കറ്റുകള്‍ക്ക് ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്‍റെയും മലയാള സിനിമയുടെയും നാശത്തിന് കാരണമാകും എന്ന് കാണിച്ചാണ് സംഘടനകൾ ഹർജി നല്‍കിയത്. വിനോദ നികുതി തിരികെ കൊണ്ട് വരാനുള്ള സർക്കാർ തീരുമാനത്തിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഇരട്ട നികുതിക്ക് തുല്യമാണെന്നുമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെനിലപാട്. ചലച്ചിത്ര വ്യവസായത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ തീരുമാനം തീര്‍ത്തും അപ്രായോഗികമാണെന്നായിരുന്നു ഫിയോക്കിന്‍റെ നിലപാട്. തോമസ് ഐസക്കിന്‍റെ ബജറ്റിലെ നിർദേശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമാ പ്രതിനിധികള്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. നിലവിൽ തമിഴ്നാട് വിനോദ നികുതി ഇൗടാക്കുന്നുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളം ബജറ്റിലൂടെ വിനോദ നികുതി പ്രഖ്യാപിച്ചത്.

Intro:Body:

സിനിമ ടിക്കറ്റുകള്‍ക്ക് മേലുള്ള വിനോദ നികുതിക്ക് സ്‌റ്റേ

ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്നാണ് സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.

സിനിമ ടിക്കറ്റുകള്‍ക്ക് ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. 

ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്ന് കാണിച്ചാണ് സംഘടനകൾ ഹർജി നല്‍കിയത്. വിനോദ നികുതി തിരികെ കൊണ്ട് വരാനുള്ള സർക്കാർ തീരുമാനത്തിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഇരട്ട നികുതിക്ക് തുല്യമാണെന്നുമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്. ചലച്ചിത്ര വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഈ തീരുമാനം തീര്‍ത്തും അപ്രായോഗികമാണെന്നായിരുന്നു ഫിയോക്കിന്റെ നിലപാട്. 

തോമസ് ഐസക്കിന്റെ ബജറ്റിലെ നിർദേശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമാ പ്രതിനിധികള്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. നിലവിൽ തമിഴ്നാട് വിനോദ നികുതി ഇൗടാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളം ബജറ്റിലൂടെ വിനോദ നികുതി പ്രഖ്യാപിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.