ETV Bharat / sitara

നടി ക്രിസ്റ്റീന റിച്ചിയും സെലിബ്രിറ്റി ഹെയർഡ്രെസർ മാർക്ക് ഹാംപ്‌ടണും വിവാഹിതരായി

author img

By

Published : Oct 10, 2021, 12:58 PM IST

'ദി ആഡംസ് ഫാമിലി' ഫെയിം റിച്ചി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്

Christina Ricci marries hairdresser Mark Hampton  Christina Ricci  Mark Hampton  hairdresser Mark Hampton  ക്രിസ്റ്റീന റിച്ചി  സെലിബ്രിറ്റി ഹെയർഡ്രെസർ മാർക്ക് ഹാംപ്‌ടൺ  മാർക്ക് ഹാംപ്‌ടൺ  ദി ആഡംസ് ഫാമിലി  ദി ആഡംസ് ഫാമിലി  ദി ആഡംസ് ഫാമിലി ഫെയിം  The Addams Family  മിസ്റ്റർ ആൻഡ് മിസിസ്  Mr and Mrs  ജെയിംസ് ഹേർഡെഗൻ  James Heerdegen
ഹോളിവുഡ് താരം ക്രിസ്റ്റീന റിച്ചിയും സെലിബ്രിറ്റി ഹെയർഡ്രെസർ മാർക്ക് ഹാംപ്‌ടണും വിവാഹിതരായി

ലോസ് ഏഞ്ചൽസ് : പ്രശസ്‌ത ഹോളിവുഡ് താരം ക്രിസ്റ്റീന റിച്ചിയും സെലിബ്രിറ്റി ഹെയർഡ്രെസർ മാർക്ക് ഹാംപ്‌ടണും വിവാഹിതരായി. 'ദി ആഡംസ് ഫാമിലി' ഫെയിം റിച്ചി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്.

'മിസ്റ്റർ ആൻഡ് മിസിസ്' എന്ന അടിക്കുറിപ്പോടുകൂടി സാമൂഹ്യമാധ്യമം വഴി പങ്കുവച്ച ഫോട്ടോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 37കാരനായ ഹാംപ്‌ടണും പിന്നീട് വിവാഹവാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

താൻ ഗർഭിണിയാണെന്നും രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്നുമുള്ള വാർത്തയ്‌ക്ക് പിന്നാലെ ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിവാഹവാർത്തയും പുറത്തുവരുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ALSO READ: ഒരു രൂപയും വേണ്ട; നാഗചൈതന്യയുടെ കുടുംബത്തിന്‍റെ 200 കോടി രൂപ ജീവനാംശം നിഷേധിച്ച് സാമന്ത

ഏകദേശം ഏഴ് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ജൂലൈയിൽ 41കാരിയായ ക്രിസ്റ്റീന റിച്ചി ഭർത്താവ് ജെയിംസ് ഹേർഡെഗനിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു.

ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വേർപിരിയലിന് കാരണമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇവർക്ക് ഏഴ് വയസുള്ള ഫ്രെഡി എന്ന മകൻ ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.