ETV Bharat / sitara

'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌' ; 5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാവന വീണ്ടും മലയാളത്തില്‍ - Bhavana latest movies

Bhavana come back in malayalam cinema: ഭാവന വീണ്ടും മലയാള സിനിമയിലേക്ക്‌. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌!' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക്‌ തിരിച്ചുവരാനൊരുങ്ങുന്നത്‌

Bhavana come back in malayalam cinema  Ntikkakakoru Premandaarnn poster out  Ntikkakakoru Premandaarnn cast and crew  Bhavana latest movies  'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌'
'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌'! 5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക്‌
author img

By

Published : Mar 16, 2022, 12:48 PM IST

Bhavana come back in malayalam cinema: അഞ്ച്‌ വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക്‌ തിരികെയെത്തുന്നു. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‌!' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരാനൊരുങ്ങുന്നത്‌. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത്‌ അഷ്‌റഫ്‌ ആണ് സംവിധാനം.

Ntikkakakoru Premandaarnn poster out: ഭാവനയും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്‌. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ മമ്മൂട്ടി അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടു. ഭാവനയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

Ntikkakakoru Premandaarnn cast and crew: സംവിധായകന്‍ ആദില്‍ മൈമൂനാഥ്‌ അഷ്‌റഫ്‌ തന്നെയാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിങും നിര്‍വഹിക്കുന്നത്‌. വിവേക്‌ ഭരതന്‍ സംഭാഷണവും നിര്‍വഹിക്കും. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ റെനീഷ്‌ അബ്‌ദുള്‍ ഖാദര്‍ ആണ് നിര്‍മാണം. അരുണ്‍ റുഷ്‌ദി ആണ് ഛായാഗ്രഹണം, അനീസ്‌ നാടോടി കലാസംവിധാനവും നിര്‍വഹിക്കും. വിനായക്‌ ശശികുമാറിന്‍റെ വരികള്‍ക്ക്‌ പോള്‍ മാത്യൂസ്‌, നിശാന്ത്‌ രാംടെകെ, ജോക്കര്‍ ബ്ലൂസ്‌ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ശബ്‌ദലേഖനവും ഡിസൈനും ശബരിദാസ്‌ തോട്ടിങ്കല്‍ നിര്‍വഹിക്കും. മെയ്‌ മാസത്തില്‍ ചിത്രീകരണം ആരംഭിക്കും.

Bhavana latest movies: ജിനു എബ്രഹാം സംവിധാനം ചെയ്‌ത ആദം ജോണ്‍ ആണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. കന്നഡ ചിത്രം ബജ്‌റംഗി സെക്കന്‍ഡ്‌ ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 96 ന്‍റെ കന്നട റീമേക്കിലും ഭാവന നായികയായെത്തിയിരുന്നു.

Also Read: മെഗാസ്റ്റാറിന് ഇതാദ്യം ; ദുല്‍ഖറിന്‍റേതിന് പിന്നാലെ മമ്മൂട്ടി ചിത്രവും ഒടിടിയില്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.