നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കിങ് ഫിഷി'ലെ ആദ്യ ഗാനമെത്തി. വിജയ് യേശുദാസ് ആലപിച്ച "എൻ രാമഴയിൽ..." എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് പുറത്തു വിട്ടിരിക്കുന്നത്. അനൂപ് മേനോന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രതീഷ് വേഗയാണ്. അനൂപ് മേനോന്‍റെ നായികയായെത്തുന്നത് ദിവ്യ പിളളയാണ്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
2011 ലെ വി. കെ. പ്രകാശ് ചിത്രം ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള പ്രത്യേകതയുമുണ്ട് കിങ് ഫിഷിന്. ടെക്‌സാസ് ഫിലിം ഫാക്‌റിയുടെ ബാനറില്‍ അംജിത് എസ്. കോയ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ അനൂപ് മേനോനും ദിവ്യ പിളളയുമാണ് ഗാനരംഗത്തിലും പ്രത്യക്ഷപ്പെടുന്നത്.സംവിധായകന്‍ രഞ്ജിത്ത്, നിരഞ്ജന അനൂപ്, നന്ദു ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയോടിഷ്‌ടം തോന്നാൻ കാരണമായ മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് ഈ ഗാനം റിലീസ് ചെയ്‌തതിൽ സന്തോഷമുണ്ടെന്ന് ഫേസ്‌ബുക്കിൽ ഗാനം പങ്കുവെച്ച് കൊണ്ട് നടന്‍ അനൂപ് മേനോന്‍ കുറിച്ചു. ആദ്യമായി താരത്തിന്‍റെ സ്വന്തം തിരക്കഥയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കിങ് ഫിഷിനുണ്ട്.