ETV Bharat / sitara

Aisha Sultana announces 124 A : 'ഈ പിറന്നാൾ ദിവസം ഞാനൊരു രാജ്യദ്രോഹി, എന്‍റെ നേരാണ് എന്‍റെ തൊഴിൽ'; 124(A) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന - Aisha Sultana facebook post about 124 (A)

Aisha Sultana's movie 124 A | പിറന്നാള്‍ ദിനത്തില്‍ 124 (A) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന. 124 (A) ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു

Aisha Sultana announces 124 A  124 A first look poster  Aisha Sultana movie 124 A  124(A) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന  124 (A) ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു  Aisha Sultana shares 124 (A) first look poster  Aisha Sultana facebook post about 124 (A)  124 (A) cast and crew
Aisha Sultana announces 124 A : 'ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി. എന്‍റെ നേരാണ് എന്‍റെ തൊഴിൽ'; 124(A) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന
author img

By

Published : Dec 2, 2021, 8:02 PM IST

Aisha Sultana announces 124 A : താന്‍ സംവിധാനം ചെയ്യുന്ന ചിത്രം 124 (A) പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച് നടിയും മോഡലുമായ ഐഷ സുല്‍ത്താന.വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹം ആരോപിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യപ്പെട്ട ഐഷ സുല്‍ത്താനയുടെ ചിത്രത്തിന്‍റെ പേരും ശ്രദ്ധയാകര്‍ഷിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പാണ് 124.

Aisha Sultana shares 124 (A) first look poster :ഫേസ്‌ബുക്കിലൂടെയാണ് സംവിധായിക ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്‍റെ ഈ പിറന്നാള്‍ ദിനത്തില്‍ ഈ വര്‍ഷം താനൊരു രാജദ്രോഹിയായി മാറിയിരിക്കുന്നുവെന്നാണ് സംവിധായിക ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം 124 (A) യുടെ ടൈറ്റില്‍ പോസ്‌റ്ററും പങ്കുവച്ചിട്ടുണ്ട്. ഒരു പത്രത്തിന്‍റെ മാതൃകയിലുള്ള പോസ്‌റ്ററില്‍, ലക്ഷദ്വീപ്‌ സംവിധായികക്കെതിരെ രാജ്യദ്രോഹകുറ്റം, സേവ്‌ ലക്ഷദ്വീപ്‌ എന്നിങ്ങനെ രണ്ട് വാര്‍ത്തകളും കാണാം.

  • " class="align-text-top noRightClick twitterSection" data="">

Aisha Sultana facebook post about 124 (A) : 'ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം. ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യൂണിഫോം ധരിച്ച് സ്കൂൾ മൈതാനത്ത് ദേശീയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ, "ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചുകൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റീസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത എന്നെ.

Also Read : Radha Shyam song on trending : പ്രഭാസിന്‍റെയും പൂജയുടെയും റൊമാന്‍സ്‌ ട്രെന്‍ഡിങില്‍... വീഡിയോ മലയാളത്തിലും..

കേരളത്തോടുള്ള അതിയായ ഇഷ്‌ടത്തോടെ എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാ ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപ്പടയില്‍ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള കടപ്പാടും ഇഷ്‌ടവും കടമയുമായിരുന്നു...

ആ ഞാനിന്ന് ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു... ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി. എന്റെ നേരാണ് എന്റെ തൊഴിൽ, വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ച പോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം...

ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു... ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടുചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്. We fall only to rise again...'-ഐഷ സുല്‍ത്താന കുറിച്ചു.

124 (A) cast and crew : കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. ഐഷ സുല്‍ത്താന തന്നെയാണ് രചനയും സംവിധാനവും നിര്‍മ്മാണവും. നിമിഷ്‌ രവി ഛായാഗ്രഹണവും വില്യം ഫ്രാന്‍സിസ്‌ സംഗീതവും നിര്‍വഹിക്കും. നൗഫല്‍ അബ്‌ദുള്ള ആണ് എഡിറ്റര്‍. ബംഗ്ലാന്‍ ആര്‍ട്‌, സ്‌റ്റെഫി സേവ്യര്‍ കോസ്‌റ്റ്യൂം, ആര്‍.ജെ വയനാട്‌ മേക്കപ്പ്, ഹസീം മുഹമ്മദ്‌ ഡിസൈനിങ് എന്നിവയും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.