18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് താരം ധനുഷും ഐശ്വര്യ രജനികാന്തും. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്.
-
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022 " class="align-text-top noRightClick twitterSection" data="
">🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒന്നിച്ചു ജീവിച്ചു. വളർച്ചയും മനസിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളുമാള്ളതായിരുന്നു ഈ യാത്ര. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസിലാക്കാനും തീരുമാനിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ആവശ്യമായ സ്വകാര്യത തങ്ങൾക്ക് നൽകണമെന്നും ധനുഷ് ട്വിറ്ററിൽ കുറിച്ചു.
2004 നവംബർ 18നാണ് ഐശ്വരയും ധനുഷും വിവാഹിതരാകുന്നത്. അന്ന് ധനുഷിന് 21ഉം ഐശ്വര്യക്ക് 23ഉം വയസായിരുന്നു. ധനുഷ് ചിത്രം കാതൽ കൊണ്ടേൻ റിലീസ് ചെയ്ത സമയത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.
Also Read: 26th IFFK postponed: രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു