തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ കാലത്തെ വേറിട്ട ഓര്‍മകള്‍ ക്യാന്‍വാസിലാക്കിയ 'ചുവപ്പ് പൂക്കള്‍ വാടാറില്ല' എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. മലയാളത്തിലും തമിഴിലും ഇംഗ്ളീഷിലും ഒരേ സമയം പുറത്തിറങ്ങിയ കോമഡി ഫിക്ഷന്‍ ചിത്രത്തിന്‍റെ അണിയറയില്‍ വിഗ്‌നേഷ് രാജഷോബ് എന്ന തിരുവനന്തപുരത്തുകാരനാണ്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, നിര്‍മ്മാണം, സംവിധാനം എല്ലാം വിഗ്നേഷിന്‍റെ കൈയില്‍ ഭദ്രം.
- " class="align-text-top noRightClick twitterSection" data="">
ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം. കാലം ഡിജിറ്റലായതോടെ നഷ്ടപ്പെട്ടുപോയ കൈയെഴുത്തുകളും അതിന്‍റെ പ്രാധാന്യവും മനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയായാണ്. നാലു മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രം തമിഴില്‍ സിവപ്പ് പൂക്കള്‍ വാടുവതില്ലൈ എന്ന പേരിലാണ് പുറത്തിറക്കിയത്.
ലോക്ക്‌ഡൗണ്‍ കാലത്തെ പരിമിതികളില്‍ നിന്നുകൊണ്ട് സ്വന്തം മുറിയെ തന്നെയാണ് വിഗ്‌നേഷ് ഫ്രെയിമുകളാക്കി മാറ്റിയത്. സ്വന്തം യുട്യൂബ് ചാനലായ മീഡിയ കലിപ്‌സ് വഴിയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഇതിനോടകം, മലയാളത്തിലും തമിഴിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യ ചാനലില്‍ എഡിറ്ററായിരുന്ന വിഗ്‌നേഷ് ആ ജോലി ഉപേക്ഷിച്ച് സിനിമ സ്വപനങ്ങള്‍ക്ക് പുറകെ പോവുകയായിരുന്നു.
ALSO READ: ഇനി ഞങ്ങൾക്ക് വിദ്യാഭ്യാസം കിട്ടുമോ? അഫ്‌ഗാൻ പെൺകുട്ടിയുടെ കത്തുമായി ആഞ്ജലീന ജോളി