ETV Bharat / sitara

ത്രിവര്‍ണ പതാക പുതച്ച് ആല്‍പ്‌സ് പര്‍വതം; നന്ദി അറിയിച്ച് സിനിമാതാരങ്ങള്‍

author img

By

Published : Apr 19, 2020, 5:56 PM IST

രണ്‍വീര്‍ സിങ്, അല്ലു അര്‍ജുന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയ താരങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡ് ജനതക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്

ത്രിവര്‍ണ പതാക പുതച്ച് ആല്‍പ്‌സ് പര്‍വതം  സ്വിറ്റ്സര്‍ലന്‍ഡ് ത്രിവര്‍ണ്ണ പതാക വാര്‍ത്തകള്‍  ത്രിവര്‍ണ്ണ പതാക വാര്‍ത്തകള്‍  ഇന്ത്യന്‍ സിനിമാ താരങ്ങള്‍  Switzerland's tricolour display  Switzerland people  indian film stars said thanks to Switzerland people
ത്രിവര്‍ണ പതാക പുതച്ച് ആല്‍പ്‌സ് പര്‍വതം; നന്ദി അറിയിച്ച് സിനിമാതാരങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയെ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ജനത നടത്തുന്ന മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ ത്രിവര്‍ണ പതാക തീര്‍ത്ത സ്വിറ്റ്സര്‍ലന്‍ഡ് ജനതക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാതാരങ്ങള്‍. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തിലാണ് ലൈറ്റ് ആര്‍ട്ടിസ്റ്റായ ജെറി ഹോഫ്സ്റ്റര്‍ ലൈറ്റുകള്‍കൊണ്ട് ത്രിവര്‍ണ പതാക തീര്‍ത്തത്. 14690 ലൈറ്റുകളാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്.

ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമെന്നാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ നന്ദിയെന്ന് നടന്‍ അല്ലു അര്‍ജുന്‍ കുറിച്ചു. നടന്‍ അഭിഷേക് ബച്ചന്‍ ജയ്ഹിന്ദ് വിളിച്ചുകൊണ്ടാണ് നന്ദി അറിയിച്ചത്. അനുഷ്കയും കത്രീന കൈഫുമെല്ലാം ചിത്രം സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാര്‍ക്കും മഹാമാരിയെ നേരിടാന്‍ പ്രതീക്ഷയും കരുത്തും നല്‍കുകയെന്നതാണ് സ്വിറ്റ്സര്‍ലന്‍ഡ് ജനത ഇതിലൂടെ ലക്ഷ്യമിട്ടത്. പര്‍വതത്തില്‍ പ്രദര്‍ശിപ്പിച്ച ത്രിവര്‍ണ പതാകക്ക് 1000 മീറ്റര്‍ ഉയരമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.