ETV Bharat / sitara

സുശാന്തിന്‍റെ അവസാന ചിത്രം; 'ദിൽ ബെചാര'യുടെ ട്രെയിലർ എത്തി

author img

By

Published : Jul 6, 2020, 5:20 PM IST

ഹോളിവുഡ് ചിത്രം 'ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസി'ന്‍റെ ഔദ്യോഗിക റീമേക്ക് ചിത്രം ദിൽ ബെചാര ജൂലായ് 24ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ റിലീസിനെത്തും.

dil bechara  ദിൽ ബെചാര  സുശാന്ത് സിംഗ് രജ്‌പുത്  മുകേഷ് ചബ്ര  സഞ്ജനാ സങ്കി  ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്  എ.ആർ റഹ്‌മാൻ  ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്  ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ  Sushant Singh Rajput's last film  Sushant dil bechara  Dil Bechara trailer  sanjana sanghi  mukesh chabra  the fault in our stars  ar rahman
സുശാന്തിന്‍റെ അവസാന ചിത്രം; 'ദിൽ ബെചാര'യുടെ ട്രെയിലർ എത്തി

പ്രിയനടന്‍റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. എന്നാൽ, സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അവസാന ചിത്രം 'ദിൽ ബെചാര'ക്കായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദിൽ ബെചാരെയുടെ ട്രെയിലർ റിലീസ് ചെയ്‌തു.

രണ്ട് സാധാരണക്കാരുടെ അസാധാരണ പ്രണയകഥ വിവരിക്കുന്ന ദിൽ ബെചാര സംവിധാനം ചെയ്യുന്നത് മുകേഷ് ചബ്രയാണ്. സുശാന്തിന്‍റെ ആദ്യ ചലച്ചിത്രം കൈ പോ ചെയിലെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ്. സഞ്ജനാ സങ്കിയാണ് ഹിന്ദി ചിത്രത്തിലെ നായിക. ഹോളിവുഡ് ചിത്രം 'ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസി'ന്‍റെ ഔദ്യോഗിക റീമേക്കിൽ എ.ആർ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. സേതു ഛായാഗ്രഹണവും ആരിഫ് ഷെയ്‌ക്ക് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസാണ്.

  • " class="align-text-top noRightClick twitterSection" data="">

ബോളിവുഡ് യുവനടനോടുള്ള ആദരസൂചകമായി ദിൽ ബെചാരെ തിയേറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്റർ റിലീസ് പരിഗണിക്കാൻ സാധിക്കാത്തതിനാൽ സുശാന്ത് ഒടുവിലായി അഭിനയിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മെയ് എട്ടിന് ആദ്യം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ലോക്ക് ഡൗൺ കാരണം മാറ്റി വച്ചെങ്കിലും ജൂലായ് 24ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.