ETV Bharat / sitara

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; ധർമ പ്രൊഡക്ഷൻസ് സിഇഒയെ ചോദ്യം ചെയ്‌തു - Mahesh Bhatt

കരൺ ജോഹറിന്‍റെ നിർമാണ കമ്പനി ധർമ പ്രൊഡക്ഷൻസിന്‍റെ സിഇഒ അപൂർവ മെഹ്‌തയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തു

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  സുശാന്ത് സിംഗ് രജ്‌പുത്  ധർമ പ്രൊഡക്ഷൻസ് സിഇഒ  സിഇഒയെ ചോദ്യം ചെയ്‌തു  സിനിമാ നിർമാണ കമ്പനി  അമ്പോളി പൊലീസ് സ്റ്റേഷൻ  കരൺ ജോഹർ  അപൂർവ മെഹ്ത  മഹേഷ് ഭട്ടിന്‍റെ മൊഴി  Sushant Singh death  rajput death  Dharma Productions CEO  Dharma Productions Apoorva Mehta  Amboli police station  Mahesh Bhatt  karan johar
ധർമ പ്രൊഡക്ഷൻസ് സിഇഒയെ ചോദ്യം ചെയ്‌തു
author img

By

Published : Jul 28, 2020, 7:07 PM IST

നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസിന്‍റെ സിഇഒയെ പൊലീസ് ചോദ്യം ചെയ്‌തു. ഇന്ന് അമ്പോളി പൊലീസ് സ്റ്റേഷനിൽ വച്ചാണ് കരൺ ജോഹറിന്‍റെ നിർമാണ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അപൂർവ മെഹ്‌തയുടെ മൊഴിയെടുത്തത്. സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം മെഹ്‌തയോട് നിർദേശിക്കുകയും ഇന്ന് മൂന്ന് മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമായിരുന്നു.

  • Mumbai: Apoorva Mehta, CEO of Dharma Productions, has left the Amboli Police Station after being questioned for 3 hours in connection with Sushant Singh Rajput death case. #Maharashtra https://t.co/Gm5Ay5mE7b

    — ANI (@ANI) July 28, 2020 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസം സംവിധായകൻ മഹേഷ് ഭട്ടിന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരും സുശാന്തിന്‍റെ സുഹൃത്തുക്കളുമുൾപ്പടെ 40 പേരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ആദിത്യ ചോപ്ര, ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്, പ്രമുഖ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത്തിനെ ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.