രാജ്യത്ത് ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നു. സെഞ്ച്വറിയും കടന്ന് കൈപ്പിടിയിലൊതുങ്ങാതെ പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ തന്‍റെ പ്രതിഷേധം ഒരു ട്രോളായി അവതരിപ്പിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
പെട്രോൾ വില നൂറ് കടക്കുമ്പോൾ സൈക്കിളിങ്ങാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോൺ പറയുന്നത്. സൈക്കിളിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പതിവ് പോലെ മലയാളികളടക്കം സണ്ണി ലിയോണിന്‍റെ ഫോട്ടോക്ക് കമന്‍റുമായി എത്തി. പെട്രോൾ വിലവർധനവിനെതിരെയുള്ള ട്രോൾ പൊളിച്ചുവെന്നാണ് കമന്‍റുകൾ.
Also Read: എന്‍റെ എക്കാലത്തെയും സൂപ്പർസ്റ്റാർ; ആക്ഷൻ റാണിക്കൊപ്പം ബാബുരാജ്
ഇന്ന് രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയും വർധിപ്പിച്ചു. സംസ്ഥാന തലസ്ഥാനത്ത് ഇന്ന് പെട്രോൾ വില 103ലെത്തിയിട്ടുണ്ട്. കൊച്ചിയിൽ ഇത് 100 രൂപ 77 പൈസയാണ്.
തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 21 പൈസയും കൊച്ചിയിൽ 94 രൂപ 55 പൈസയുമാണ് വില.