ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മാവുമായി സംസാരിച്ചതായി പാരാനോർമൽ വിദഗ്‌ധൻ സ്റ്റീവ് ഹഫ്. സുശാന്തിനോട് രണ്ടു തവണ ആശയവിനിമയം നടത്തിയെന്നും അദ്ദേഹത്തോട് മരണകാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടതായും സ്റ്റീവ് ഹഫ് വിശദീകരിച്ചു. താരത്തിന്‍റ ആത്മാവെന്ന് അവകാശപ്പെടുന്ന ശബ്‌ദത്തിനോട് സംസാരിക്കുന്ന വീഡിയോയുടെ രണ്ട് ഭാഗങ്ങളും സ്റ്റീവ് ഹഫ് യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
സുശാന്തിന്‍റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സത്യം അറിയാനായി ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തോട് സംസാരിച്ചതതെന്ന് പാരാനോർമൽ വിദഗ്ധൻ വ്യക്തമാക്കി. പത്തു വർഷമായി തന്‍റെ ഗവേഷണത്തിനും ആത്മാക്കളുമായി ആശയവിനിമയം നടത്താനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാണ് സുശാന്തുമായും ബന്ധപ്പെട്ടത്. താൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തനായ ആത്മാവാണ് അദ്ദേഹത്തിന്‍റെത്. ആത്മാവിനോട് മരണകാരണം അന്വേഷിച്ചപ്പോൾ ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും ആരാധകർ ഇപ്പോഴും സുശാന്തിന്‍റെ സന്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സ്റ്റീവ് അറിയിച്ചു. കുറച്ചുപേരുമായി വാക്കുതർക്കമുണ്ടായിരുന്നതായും വീഡിയോയിലെ ശബ്ദം പറയുന്നുണ്ട്. സുശാന്തിനെ സഹായിക്കാനായി അദ്ദേഹത്തിനൊപ്പം മറ്റൊരു ആത്മാവ് ഉണ്ടായിരുന്നതായും സ്റ്റീവ് അറിയിച്ചു.
സ്റ്റീവ് ഹഫിന്‍റെ വീഡിയോക്ക് ആരാധകരും പിന്തുണ അറിയിക്കുന്നുണ്ട്. വീഡിയോയിലെ ശബ്‌ദം സുശാന്തിന്‍റെ തന്നെയാണെന്നും ആ ചിരി പോലും അത് ശരി വക്കുന്നതായും സ്റ്റീവ് ഹഫിനോട് ആരാധകർ പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളായി ആത്മാക്കളോട് സംസാരിക്കാറുണ്ടെന്നാണ് സ്റ്റീവ് ഹഫ് പറയുന്നത്. സുശാന്തിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ, കാമുകി റിയാ ചക്രവർത്തി സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.