തൊണ്ണൂറുകളുടെ ഒടുക്കത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപാത്രമായിരുന്ന ഇന്ത്യയുടെ സൂപ്പർ ഹീറോ ശക്തിമാനെ അവിസ്മരണീയമാക്കിയ നടനാണ് മുകേഷ് ഖന്ന. മുകേഷ് ഖന്ന കൊവിഡ് ബാധിതനാണെന്നും മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിര ശക്തമായ പ്രതികരണവുമായി മുകേഷ് ഖന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താൻ പൂർണമായും ആരോഗ്യവാനെണെന്നും സുരക്ഷിതനാണെന്നും മുകേഷ് ഖന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. മരണവാർത്ത അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും വരെ തെറ്റിദ്ധരിക്കപ്പെട്ടു. ഒപ്പം, ഇന്‍റർനെറ്റിലൂടെ പടച്ചുവിടുന്ന വ്യാജവാർത്തകൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
- " class="align-text-top noRightClick twitterSection" data="
">
"എനിക്ക് കൊവിഡില്ല, എന്നെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല. ആരാണ് ഈ വാർത്തകൾ സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല, ഇങ്ങനെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്നും മനസിലാകുന്നില്ല. ഇത്തരം തെറ്റായ വാർത്തകൾ ഉപയോഗിച്ച് അവർ ജനങ്ങളുടെ വികാരങ്ങളെ തകർക്കുകയാണ്. മാനസികമായി അസ്ഥിരരായ ഇക്കൂട്ടർക്ക് എന്താണ് ചികിത്സ? ഇവരുടെ തെറ്റുകൾക്ക് ആര് ശിക്ഷ നൽകും? ഇതുവരെയുള്ളത് മതി. ഇതിപ്പോൾ ഒരുപാട് അധികമായി. ഇത്തരം വ്യാജവാർത്തകൾ അവസാനിപ്പിക്കണം,” എന്ന് താരം വീഡിയോയിൽ പറഞ്ഞു.
Also Read: കരിയര്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ജോസ് വെഡണ്‍ ഭീഷണപ്പെടുത്തിയതായി ഗാല്‍ ഗഡോട്ട്
സെലിബ്രിറ്റികൾക്കെതിരെ വ്യാജവാർത്ത നിർമിച്ച് പ്രചരിപ്പിക്കുന്നത് പതിവ് രീതികളാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞു. ശക്തിമാൻ പരമ്പരക്ക് പുറമെ മഹാഭാരതത്തിലെ ഭീഷ്മരായുള്ള ഖന്നയുടെ അവതരണവും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.