ETV Bharat / sitara

ഷബാന ആസ്‌മി സുഖം പ്രാപിച്ചു, വീട്ടിൽ തിരിച്ചെത്തി; നന്ദി അറിയിച്ച് താരം - ഷബാന ആസ്‌മി അപകടം

കഴിഞ്ഞ മാസം മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിൽ ആസ്‌മിയും ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ചികിത്സ നൽകിയ ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ഷബാന ആസ്‌മി നന്ദി അറിയിച്ചു

Shabana Azmi returns home  expresses gratitude to well-wishers  Shabana Azmi  Javed Akthar  Shabana Azmi accident  Shabana Azmi return home  ആസ്‌മി  ഷബാന ആസ്‌മി  ഷബാന ആസ്‌മി സുഖം പ്രാപിച്ചു  ഷബാന ആസ്‌മി വീട്ടിൽ തിരിച്ചെത്തി  ഷബാന ആസ്‌മി അപകടം  ജാവേദ് അക്തർ
ഷബാന ആസ്‌മി
author img

By

Published : Feb 1, 2020, 4:51 PM IST

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ നടി ഷബാന ആസ്‌മി വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ മാസം മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിൽ ആസ്‌മിയും ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നടിയുടെ തലക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. "എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. ഞാൻ വീട്ടിൽ തിരിച്ചെത്തി. എനിക്ക് ഏറ്റവും മികച്ച ചികിത്സ നൽകിയ ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നന്ദി. ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു," ഷബാന ആസ്‌മി ട്വിറ്ററിൽ കുറിച്ചു.

ജനുവരി 18ന് ഉണ്ടായ കാറപകടത്തിൽ ആസ്‌മിക്കും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഭർത്താവ് ജാവേദ് അക്തറിന് പരുക്കേറ്റിരുന്നില്ല. താരത്തെ ആദ്യം നവി മുംബൈയിലെ എം‌ജി‌എം ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി കോകിലബെൻ ധീരുബായി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അതേ സമയം, ആസ്‌മി സഞ്ചരിച്ച കാറിന്‍റെ അമിത വേഗതയായിരുന്നു അപകടത്തിന് കാരണെമന്ന് കണ്ടെത്തി ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.