ETV Bharat / sitara

കോമഡിയും ഹൊററുമായി സെയ്‌ഫ് അലിഖാനും അർജുൻ കപൂറും - pawan kripalani

പവൻ കൃപലാനി സംവിധാനം ചെയ്യുന്ന ഭൂത് പൊലീസിലാണ് അർജുൻ കപൂറും സെയ്‌ഫ് അലി ഖാനും ഒരുമിച്ച് അഭിനയിക്കുന്നത്

entertainment  സെയ്‌ഫ് അലിഖാൻ  അർജുൻ കപൂർ  ബോളിവുഡ് ചിത്രം  പവൻ കൃപലാനി  ഭൂത് പൊലീസ്  മേശ് തൗറാനി  അക്ഷയ് പുരി  ഹൊറർ- കോമഡി  സെയ്‌ഫ് അലിഖാനും അർജുൻ കപൂറും  കോമഡിയും ഹൊററുമായി  Saif Ali Khan and Arjun Kapoor  horror-comedy film Bhoot police  pawan kripalani  bollywood film
സെയ്‌ഫ് അലിഖാനും അർജുൻ കപൂറും
author img

By

Published : Sep 1, 2020, 10:38 AM IST

സെയ്‌ഫ് അലിഖാനും അർജുൻ കപൂറും ആദ്യമായി ഒന്നിക്കുന്നു. പവൻ കൃപലാനി സംവിധാനം ചെയ്യുന്ന ഭൂത് പൊലീസിലാണ് അർജുൻ കപൂറും സെയ്‌ഫ് അലി ഖാനും ഒരുമിച്ച് അഭിനയിക്കുന്നത്. രമേശ് തൗറാനിയും അക്ഷയ് പുരിയും ചേർന്നാണ് ഭൂത് പൊലീസ് നിർമിക്കുന്നത്. ഹൊറർ- കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഈ വർഷം അവസാനം ആരംഭിക്കും.

ഹാഫ് ഗേൾ ഫ്രണ്ട്, ഗുണ്ടൈ, 2 സ്റ്റേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ അർജുൻ കപൂർ പ്രശസ്‌ത ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്‍റെ മകനാണ്. കരീന കപൂറിനൊപ്പം കി ആന്‍ഡ് കായാണ് അർജുൻ കപൂറിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അവസാന ചലച്ചിത്രം ദിൽ ബെചാരയിലെ അതിഥി വേഷമായിരുന്നു സെയിഫ് അലി ഖാന്‍റെ പുതിയ സിനിമ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.