മലയാള സിനിമയുടെ അഭിമാനമായി മാറി ബോളിവുഡില്‍ നിന്ന് അടക്കം സംവിധായകര്‍ തേടിയെത്തുന്ന നടനാണ് യുവതാരം റോഷന്‍ മാത്യു. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് റോഷന്‍ അഭിനയിച്ചതെങ്കിലും ആ സിനിമകളിലെ പ്രകടനങ്ങളെല്ലാം തന്നെ അതിശയിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ബോളിവുഡ് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റോഷന്‍. ആലിയ ഭട്ടിനൊപ്പമാണ് താരം അഭിനയിക്കാന്‍ പോകുന്നത്. . ഡാര്‍ലിംഗ്‌സ് എന്നാണ് സിനിമയ്‌ക്ക് പേര് നല്‍കിയിരിക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിസിന്‍റെ ബാനറിലാണ് ഷാരൂഖ് ഖാനാണ് സിനിമ നിര്‍മിക്കുക.
ജസ്മീത്.കെ.റീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷഫാലി ഷായും വിജയ് വര്‍മയും ആണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചോക്ക്ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു റോഷന്‍ മാത്യുവിന്‍റെ ബോളിവുഡ് അരങ്ങേറ്റം. അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങുമായി തിരക്കിലാണ് റോഷനിപ്പോള്‍. സ്വാസിക, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുക.