ETV Bharat / sitara

കൊവിഡ്‌ റോക്കിക്കും വില്ലനായി; ചിത്രീകരണം മാറ്റിവച്ചു... - Rocky Aur Rani Ki Prem Kahani

Rocky shoot postponed: 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ ഷൂട്ടിങ്‌ മാറ്റിവച്ചു. ജനുവരി 10ന് ഫിലിം സിറ്റിയിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്ന ഗാനത്തിന്‍റെ ഷൂട്ടിങ്‌ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായിരിക്കവെയാണ് ചിത്രീകരണം മാറ്റിവച്ചത്.

കൊവിഡ്‌ റോക്കിക്കും വില്ലനായി  Rocky shoot postponed  'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ ഷൂട്ടിങ്‌ മാറ്റിവച്ചു  Rocky Aur Rani story  Dharmendra's instagram post on Rocky Aur Rani stars  Rocky Aur Rani Ki Prem Kahani  Rocky Aur Rani stars
കൊവിഡ്‌ റോക്കിക്കും വില്ലനായി; ചിത്രീകരണം മാറ്റിവച്ചു..
author img

By

Published : Jan 7, 2022, 5:42 PM IST

Rocky shoot postponed: രണ്‍വീര്‍ സിങ്, ആലിയ ഭട്ട്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ ഒരുക്കുന്ന 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ ഷൂട്ടിങ്‌ മാറ്റിവച്ചു. ജനുവരി 10ന് ഫിലിം സിറ്റിയിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്ന ഗാനത്തിന്‍റെ ഷൂട്ടിങ്‌ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായിരിക്കവെയാണ് ചിത്രീകരണം മാറ്റിവച്ചത്.

മുംബൈയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന് അവസരമൊരുക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാതിരിക്കാനാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കാന്‍ കരണ്‍ ജോഹര്‍ തീരുമാനിച്ചത്. രാജ്യത്ത്‌ കൊവിഡ്‌ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പല ചിത്രങ്ങളുടെയും റിലീസ്‌ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോക്കിയുടെ ചിത്രീകരണവും മാറ്റിവയ്‌ക്കുന്നത്.

Rocky Aur Rani stars: 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. റൊമാന്‍റിക്‌ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ഷബാന ആസ്‌മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Rocky Aur Rani story: ഒരു മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടിയായി ആലിയ ഭട്ടും പണക്കാരനായ ആൺകുട്ടിയായി രൺവീർ സിംഗും വേഷമിടും. ഇരുവരും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

Dharmendra's instagram post on Rocky Aur Rani stars : നേരത്തെ സിനിമയുടെ ഡല്‍ഹിയിലെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധര്‍മ്മേന്ദ്ര ആയിരുന്നു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നത്. ചിത്രത്തിനൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചിരുന്നു. 'സുഹൃത്തുക്കളെ, എല്ലാവരില്‍ നിന്നും അളവറ്റ സ്‌നേഹവും ബഹുമാനവുമാണ് എനിക്ക്‌ ലഭിച്ചത്. ഒരു പുതിയ ടീമിനൊപ്പമാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.' -ഇപ്രകാരമാണ് ധര്‍മേന്ദ്ര അന്ന് കുറിച്ചത്.

Also Read: Swara Bhaskar against Dileep: 'ഷെയിം ഓണ്‍ യൂ'; ദിലീപിനെതിരെ സ്വര ഭാസ്‌കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.