മിഷന്‍മഞ്ജു വിജയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് രശ്‌മിക മന്ദാന. താരത്തിന്‍റെ റിലീസിന് തയ്യാറെടുക്കുന്ന ബോളിവുഡ് ചിത്രമാണ് 'മിഷന്‍ മഞ്ജു'. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറെ വിജയങ്ങൾ നല്‍കിയ മന്ദാനയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് സിദ്ദാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന സ്പൈ ത്രില്ലറായ മിഷന്‍ മഞ്ജു.
രശ്‌മിക മന്ദാനയും അല്ലു അര്‍ജുനും പ്രധാന വേഷത്തിലെത്തിയ 'പുഷ്‌പ'യ്‌ക്ക് വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഈ ചിത്രത്തിലെ 'സാമി' എന്ന് തുടങ്ങുന്ന ഗാനത്തിലെ രശ്‌മികയുടെ നൃത്തച്ചുവടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'മിഷന്‍മഞ്ജു' കൂടാതെ അമിതാബ് ബച്ചന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗുഡ്‌ബൈ'യും ഈ വര്‍ഷം റിലീസ് ചെയ്യും. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയമാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് രശ്‌മിക പറഞ്ഞു.
1970 കളില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സൈനിക ഓപ്പറേഷന്‍റെ കഥയാണ് 'മിഷന്‍ മഞ്ജു' പറയുന്നത്. ശാന്തനു ബാഗ്‌ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരീബ് ഹാഷ്‌മിയും കുമ്‌ദ് മിശ്രയയും ചിത്രത്തില്‍ പ്രധാനം വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ക്യൂനിന്‍റെ സംവിധായകന്‍ വികാസ് ബഹല്‍ ആണ് ഗുഡ്‌ബൈ സംവിധാനം ചെയ്യുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് ഗുഡ്‌ബൈ പറയുന്നത്. ഗുഡ്‌ബൈയുടെ കഥ കേട്ടപ്പോള്‍ തനിക്ക് ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ അതിയായ ആഗ്രഹം തോന്നിയെന്ന് രശ്‌മിക പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളുടെ പേര് പോലും അറിയുന്നതിനും മുമ്പ് കഥയില്‍ ആകൃഷ്‌ടയായി ഗുഡ്‌ബൈയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതാണെന്ന് താരം പറയുന്നു.