കൊവിഡ് ഭീതിയുണ്ടെങ്കിലും തങ്ങളാല്‍ കഴിയും വിധം വീടിനുള്ളില്‍ തന്നെ ദീപാവലി ആഘോഷിച്ചിരിക്കുകയാണ് ആളുകള്‍. ഇന്ത്യന്‍ സിനിമാമേഖലയിലെ താരങ്ങളും ഒട്ടും മങ്ങലേല്‍ക്കാത്ത വിധത്തില്‍ ദീപാവലി ആഘോഷിച്ചു. ഇപ്പോള്‍ തങ്ങളുടെ ദീപാവലി ആഘോഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിമാരായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും. രണ്‍വീറിനൊപ്പമുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുകോണ്‍ ദീപാവലി ആശംസിച്ചിരിക്കുന്നത്. പൊട്ടിച്ചിരിക്കുന്ന രണ്‍വീറും ദീപികയുമാണ് ഫോട്ടോയിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്. ചുവപ്പും വെള്ളി നിറവും കലര്‍ന്ന സാരിയാണ് ദീപിക ധരിച്ചിരുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് ദീപാവലി ആശംസകളും ദീപിക അറിയിച്ചു. ഇനി ഇരുവരുടെതുമായി പുറത്തിറങ്ങാനുള്ളത് കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത സ്പോര്‍ട്സ് ഡ്രാമ ചിത്രം 83 ആണ്. കപല്‍ ദേവിന്‍റെ വേഷത്തിലാണ് രണ്‍വീര്‍ സിങ് ചിത്രത്തിലെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">
-
Happy diwali to everyone celebrating. From our family to yours. ❤️ pic.twitter.com/vlZxgk15gv
— PRIYANKA (@priyankachopra) November 14, 2020 " class="align-text-top noRightClick twitterSection" data="
">Happy diwali to everyone celebrating. From our family to yours. ❤️ pic.twitter.com/vlZxgk15gv
— PRIYANKA (@priyankachopra) November 14, 2020Happy diwali to everyone celebrating. From our family to yours. ❤️ pic.twitter.com/vlZxgk15gv
— PRIYANKA (@priyankachopra) November 14, 2020
ആരാധകരുമായി എപ്പോഴും സോഷ്യല്‍മീഡിയയിലൂടെ സംവദിക്കുന്നയാളാണ് പ്രിയങ്ക ചോപ്ര. ഡേ ടു ഡേ ലൈഫ് വിശേഷങ്ങളും പ്രിയങ്ക ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ നിറയുന്നത്. ദീപങ്ങളേന്തി പ്രണയാര്‍ദ്രരായി നില്‍ക്കുന്ന താരദമ്പതികള്‍ക്ക് നിരവധി ആരാധകരാണ് ദീപാവലി ആശംസിച്ചത്. ഫോറല്‍ പ്രിന്‍റുള്ള സാരിയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ബ്ലാക്ക് ടീ ഷര്‍ട്ടും പ്രിന്‍റഡ് ബ്ലാക്ക് ജാക്കറ്റുമാണ് നിക്ക് ധരിച്ചിരുന്നത്. ഇരുവരുടെയും ദീപാവലി ആഘോഷം ലണ്ടനിലായിരുന്നു. ഡിസംബര്‍ ഒന്നിന് ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കും. മാറ്റ്റിക്സ് ഫോര്‍, വീ കാന്‍ ബി ഹീറോസ് എന്നിവയാണ് പുറത്തിറങ്ങാനുള്ള പ്രിയങ്ക ചോപ്ര ചിത്രങ്ങള്‍.