ETV Bharat / sitara

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഡിസംബറില്‍ ? പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാതെ താരങ്ങള്‍ - entertainment

രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം കഴിഞ്ഞ വര്‍ഷം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ

sitara  Ranbir Kapoor and Alia Bhatt to get married in December  രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഡിസബറില്‍? പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാതെ താരങ്ങള്‍  Ranbir Kapoor Alia Bhatt  Alia Bbatt  Ranbir Kapoor  Ranbir Kapoor Alia Bhatt  latest news  news  entertainment  entertainment news
രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഡിസബറില്‍? പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കാതെ താരങ്ങള്‍
author img

By

Published : Oct 27, 2021, 5:51 PM IST

ബോളിവുഡിന്‍റെ പ്രിയ താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഈ താരജോഡികള്‍ക്ക് ബോളിവുഡില്‍ ആരാധകരേറെയാണ്. നാളേറെയായി ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ബോളിവുഡ് ലോകത്തും ആരാധകര്‍ക്കിടയിലും നടക്കുന്നത്.

രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം കഴിഞ്ഞ വര്‍ഷം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഇരുവരുടെയും വിവാഹം നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ഇരുതാരങ്ങളുടെയും വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.

Also Read:അണ്ണാത്തെ 4 ന്,കുറുപ്പ് 12 ന് : വെള്ളിത്തിരയിൽ പ്രതീക്ഷയുടെ പൂക്കാലം

ഇതേ തുടര്‍ന്ന് രണ്‍ബീര്‍ കപൂര്‍ ഈ വര്‍ഷത്തെ മറ്റ് പ്രൊജക്‌റ്റുകള്‍ അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് വിവരം. സന്ദീപ് റെഡ്ഡിയുടെ അനിമല്‍ എന്ന സിനിമയുടെ ചിത്രീകരണം രണ്‍ബീര്‍ 2022ലേക്ക് നീട്ടിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി വരെ ആലിയ ഭട്ടും പുതിയ പ്രൊജക്‌റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

രണ്‍ബീറും ആലിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബ്രഹ്‌മാസ്‌ത്രയാണ് ഇരുവരുടെയും ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ചിത്രം.

സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് ആണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം. ഷംഷേര, അനിമല്‍ എന്നിവയാണ് രണ്‍ബീറിന്‍റേതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍. രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹത്തിന് പുറമെ കത്രീന കെയ്‌ഫ്-വിക്കി കൗശല്‍ വിവാഹവും ഈ വര്‍ഷം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.