രണ്ട് വർഷവും പത്ത് മാസവുമെടുത്തു പൂജ ഭട്ടിന് മദ്യ ലഹരിയിൽ നിന്നും മോചിതയാകാൻ. പക്ഷേ 16 വയസ് മുതൽ തന്നെ കീഴ്‌പ്പെടുത്തിയിരുന്ന മദ്യാസക്തിയിൽ നിന്നും മോചിക്കപ്പെട്ടതിന്‍റെ സന്തോഷം പങ്കുവക്കുകയാണ് ബോളിവുഡ് നടിയും സംവിധായികയുമായ പൂജാ ഭട്ട്. ഏറെ പരിശ്രമത്തിനൊടുവിലാണ് താൻ വിജയം കണ്ടതെന്നും തനിക്ക് മദ്യം നല്‍കിയിരുന്ന കച്ചവടക്കാരന്‍ തന്നെയാണ് തന്നെ ഈ ഉദ്യമത്തിൽ സഹായിച്ചതെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
''എനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. അതില്‍ വീഴ്‌ച വരികയാണെങ്കില്‍ സ്വയം ധൈര്യം സംഭരിച്ച് മുന്നേറണം.'' മദ്യത്തിന്‍റെ പിടിയിൽ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒറ്റക്കല്ലെന്നും തുറന്നുപറഞ്ഞ് പ്രചോദനമാകുകയാണ് പൂജ. 1991 ല്‍ പുറത്തിറങ്ങിയ സഡക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. ആദ്യ ഭാഗത്തിലെ സഞ്ജയ് ദത്ത്- പൂജാ ഭട്ട് താരജോഡി ആവർത്തിക്കുകയാണ് സഡക്ക്- 2വിലും. കൂടാതെ, പുതിയ സഡക്കിൽ ബോളിവുഡ് നടിയും പൂജയുടെ സഹോദരിയുമായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്.