നടി പൂനം പാണ്ഡെയ്‌ക്കെതിരെ ഗോവയില്‍ കേസ്. പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ഗോവയിലെ ചപ്പോളി ഡാമിന് സമീപം വെച്ചാണ് നടി കുറച്ച് നാളുകള്‍ക്ക് മുമ്പ് അശ്ലീല വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവും വിവാദവും തലപൊക്കി. പൂനത്തിനെതിരേയും ഛായാഗ്രഹകനെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ വീഡിയോ പകര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ല. വിവാദ വീഡിയോ താരം പേജിൽ നിന്നും നീക്കം ചെയ്‌തതായും റിപ്പോർട്ടുണ്ട്. ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗവും നടിക്കെതിരെ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: മിസ്റ്റർ & മിസ്സിസ് ബോംബെ; നടി പൂനം പാണ്ഡെ വിവാഹിതയായി
വിവാഹം കഴിഞ്ഞ് 12 ദിവസത്തിനകം ഭർത്താവിനെതിരെ പീഡന പരാതി നല്‍കി പൂനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തിരുന്നു. ഗോവ കനകോണ പൊലീസ് സ്റ്റേഷനിലാണ് സംവിധായകനും ഭർത്താവുമായ സാം അഹമ്മദ് ബോംബൈക്കെതിരെ നടി അന്ന് കേസ് രജിസ്റ്റർ ചെയ്‌തത്. ഭർത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പൂനത്തിന്‍റെ ആരോപണം. പൊലീസ് അറസ്റ്റ് ചെയ്‌ത സാം പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ഇയാളുമായി പൂനം വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നു. ഭ്രാന്തമായി പ്രണയിക്കുന്നു എന്നും വിവാഹ ജീവിതത്തില്‍ ഇതെല്ലാം സ്വാഭാവികമാണെന്നുമാണ് പൂനം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.