സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ പീഡന പരാതി ഉയര്‍ത്തിയ നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രാംദാസ് അതാവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വനിതാ വിഭാഗം ദേശീയ വൈസ് പ്രസിഡന്‍റാണ് ഇപ്പോൾ നടി പായല്‍ ഘോഷ്. കേന്ദ്രമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് പായല്‍ അംഗത്വം സ്വീകരിച്ചത്. പായലും കൂടെയുള്ളവരും എത്തിയതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായി അതാവലെ പറഞ്ഞു. അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍ഐപി (എ) അംബേദ്‌കറുടെ പാര്‍ട്ടിയാണെന്ന് പായലിനോട് പറഞ്ഞതായി അതാവലെ അറിയിച്ചു. 'ദലിതർ, ആദിവാസികൾ, ഒബിസി, ഗ്രാമീണർ, ചേരി നിവാസികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആര്‍ഐപി സഹായിക്കുന്നു. നിങ്ങൾ പാർട്ടിയിൽ ചേർന്നാൽ ആർപിഐക്ക് നല്ല മുഖം ലഭിക്കും. ഞാൻ ചർച്ച ചെയ്‌ത ശേഷം പായല്‍ പാർട്ടിയിൽ ചേരാൻ തയ്യാറായിരുന്നു.' രാംദാസ് അതാവലെ കൂട്ടിച്ചേര്‍ത്തു.
-
Maharashtra: Actor Payal Ghosh joins Union Minister Ramdas Athawale-led Republican Party of India (A), in Mumbai.
— ANI (@ANI) October 26, 2020 " class="align-text-top noRightClick twitterSection" data="
She has been named as the vice president of women's wing of RPI (A). pic.twitter.com/slRLOKtJWV
">Maharashtra: Actor Payal Ghosh joins Union Minister Ramdas Athawale-led Republican Party of India (A), in Mumbai.
— ANI (@ANI) October 26, 2020
She has been named as the vice president of women's wing of RPI (A). pic.twitter.com/slRLOKtJWVMaharashtra: Actor Payal Ghosh joins Union Minister Ramdas Athawale-led Republican Party of India (A), in Mumbai.
— ANI (@ANI) October 26, 2020
She has been named as the vice president of women's wing of RPI (A). pic.twitter.com/slRLOKtJWV
രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണ് ആർപിഐ(എ) യിൽ ചേർന്നതെന്നും കശ്യപിനെതിരായ പോരാട്ടത്തിൽ പിന്തുണച്ചതിന് അതാവലെയോട് നന്ദി ഉണ്ടെന്നും അംഗത്വം സ്വീകരിച്ച ശേഷം പായല്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാഗ് കശ്യപിനെ നേരത്തെ മുംബൈ വെർസോവ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 23നാണ് അനുരാഗ് കശ്യപ് തന്നെ ബലാത്സംഗം ചെയ്‌തുവെന്ന ആരോപണവുമായി നടി രംഗത്തെത്തിയത്. 2014ൽ അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് നടി ഉന്നയിച്ച ആരോപണം. അന്നേദിവസം തന്നെ നടിയും അഭിഭാഷകനും പരാതിയുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തുകയും കശ്യപിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു.