ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ബാഡ്മിന്‍റണ്‍ താരവുമായ സൈനാ നെഹ്‌വാളിന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ബയോപിക്ക് സൈനയുടെ ടീസറും റിലീസ് തിയ്യതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൈനയായി വെള്ളിത്തിരയില്‍ എത്തുന്നത് പരിനീതി ചോപ്രയാണ്. സൈനയുടെ ബാല്യകാലവും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തതുമെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും. ആദ്യം ശ്രദ്ധ കപൂറിനെയായിരുന്നു സൈനയായി വേഷമിടാന്‍ തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ഡേറ്റ് പ്രശ്നം മൂലം പരിനീതി ചോപ്ര സൈനയുടെ വേഷം ചെയ്യുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അമോല്‍ ഗുപ്‌തയാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സ്റ്റാന്‍ലി കാ ദാബാ, ഹവ ഹവ്വായ് തുടങ്ങിയ സിനിമകള്‍ സംവധാനം ചെയ്‌ത വിധായകനാണ് അമോല്‍ ഗുപ്ത. ടി സീരിസിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാറാണ് സൈന നിര്‍മിച്ചിരിക്കുന്നത്. 2019ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അവസാനമായി നെറ്റ്‌ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങിയ ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ ആണ് പരിനീതിയുടെ ഏറ്റവും പുതിയ സിനിമ.