ETV Bharat / sitara

സത്യജിത് റേയുടെ നാല് കഥകൾ: നെറ്റ്ഫ്ലിക്‌സിൽ പുതിയ ആന്തോളജി, ട്രെയിലർ പുറത്ത്

മനുഷ്യനിലെ അഹംഭാവം, പ്രതികാരം, അസൂയ, വിശ്വാസവഞ്ചന എന്നിങ്ങനെ നാല് വൈകാരിക സ്വാഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് റേയിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

author img

By

Published : Jun 8, 2021, 7:17 PM IST

നെറ്റ്ഫ്ലിക്‌സ് ആന്തോളജി റേ വാർത്ത  സത്യജിത് റേ ആന്തോളജി വാർത്ത  ആന്തോളജി ട്രെയിലർ റേ വാർത്ത  മനോജ് ബാജ്‌പേയി റേ ആന്തോളജി വാർത്ത  netflix anthology ray news  four films ray news  four films anthology netflix news  satyajit ray trailer hindi news
ആന്തോളജി

സത്യജിത് റേയുടെ നാല് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്‌സ് ആന്തോളജി 'റേ'യുടെ ട്രെയിലർ പുറത്തിറങ്ങി. മനോജ് ബാജ്പേയി, അലി ഫസൽ, ഹർഷവർധൻ കപൂർ, കെ.കെ മേനോൻ എന്നിവരാണ് റേയിലെ പ്രധാന താരങ്ങൾ. അഹംഭാവം, പ്രതികാരം, അസൂയ, വിശ്വാസവഞ്ചന എന്നിങ്ങനെ മനുഷ്യനിലെ നാല് വൈകാരിക സ്വാഭാവങ്ങളെ അടിസ്ഥാനമാക്കി വികാസ് ബാല, അഭിഷേക് ചൗബെ, ശ്രീജിത്ത് മുഖർജി എന്നിവരാണ് ആന്തോളജി സംവിധാനം ചെയ്‌തിരിക്കുന്നത്. ഈ മാസം 25ന് ഹിന്ദി ആന്തോളജി റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

ഹംഗാമ ഹെ കോൻ ബർപ, ഫോർഗറ്റ് മീ നോട്ട്, ബഹ്രൂപിയ, സ്‌പോട്ട്‌ലൈറ്റ് എന്നിവയാണ് റേയിലടങ്ങിയിരിക്കുന്ന നാല് ചിത്രങ്ങൾ. 'മനുഷ്യൻ ദൈവത്തിൽ കുറഞ്ഞതൊന്നുമല്ല, മനുഷ്യൻ മറ്റൊരു മനുഷ്യന് ജന്മം നൽകുന്നതിനാൽ അവനും സൃഷ്ടാവ് തന്നെ,' എന്ന വിവരണത്തോടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ തുടങ്ങുന്നത്. 'മനുഷ്യൻ എപ്പോഴൊക്കെ അവനെ ദൈവതുല്യനായി കാണുന്നുവോ, അപ്പോഴൊക്കെ വലിയ വീഴ്‌ചയുമുണ്ടാകാറുണ്ട്,' എന്ന് പറഞ്ഞാണ് ട്രെയിലർ അവസാനിപ്പിക്കുന്നത്.

Also Read: സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയില്‍ ; ഒ.ടി.ടിയിലേക്കില്ലെന്ന് നിർമാതാക്കൾ

ദി ഫാമിലി മാൻ 2വിന് ശേഷം മനോജ് ബാജ്പേയി വീണ്ടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോൾ, വളരെ വ്യത്യസ്‌തമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നതും. പ്രശസ്‌തി നഷ്ടപ്പെട്ട ഗസൽ ഗായകനായ മുസാഫിർ അലി, അദ്ദേഹത്തിന്‍റെ നഷ്ടങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മനോജ് ബാജ്‌പേയിയിലൂടെ ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ത്രില്ലറും സസ്‌പെൻസുമൊരുക്കി ആവേശകരമായ ചിത്രങ്ങളായിരിക്കും റേയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ട്രെയിലറിലെ രംഗങ്ങളും ബിജിഎമ്മും സൂചിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.