തമിഴിലെ യുവസംവിധായകൻ അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ കിംഗ് ഖാന്‍റെ നായികയാവുന്നത് തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്‌ലീ ഹിന്ദി ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
തന്‍റെ ആദ്യ ബോളിവുഡ് സിനിമയിലേക്ക് നായികയായി നയൻതാരയെ ആയിരിക്കും അറ്റ്ലീ പരിഗണിക്കുകയെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
നയൻതാരയുടെ ബോളിവുഡ് ആരങ്ങേറ്റം
കിംഗ് ഖാനൊപ്പമുള്ള ചിത്രം നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. എന്നാൽ വാർത്തയിൽ സംവിധായകനോ സിനിമയുടെ മറ്റ് അണിയറപ്രവർത്തകരോ സ്ഥിരീകരണം നൽകിയിട്ടില്ല. അറ്റ്‌ലീയും കൂട്ടരും സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചതായാണ് സൂചനകൾ.
More Read: ഷാരൂഖ്- ദീപിക കോമ്പോയുമായി ബോളിവുഡിൽ അറ്റ്‌ലീ
അറ്റ്‌ലീ ഒരുക്കുന്ന കിംഗ് ഖാൻ ചിത്രത്തിൽ ദീപിക പദുകോൺ നായികയാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. രാജറാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അറ്റ്ലീ.
അതേസമയം, ഷാരൂഖ് ഖാന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പത്താൻ ആണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. നയൻതാരയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നിവയാണ്.