74-ാം സ്വാതന്ത്യ്ര ദിനാഘോഷത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ദേശഭക്തി ചലച്ചിത്രമേള ആരംഭിച്ചു. ഈ മാസം ഏഴിനാണ് മേള ആരംഭിച്ചത്. മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദി ബോര്‍ഡര്‍, ടി.അരവിന്ദന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വന്ദേമാതരം, ജി.അരവിന്ദന്‍റെ മോഹന്‍ലാല്‍ ചിത്രം ഉത്തരായണം എന്നിവയാണിത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിന്നും ചിത്രങ്ങളുമുണ്ട്. തമിഴില്‍ നിന്ന് വീരപാണ്ഡ്യ കട്ടബൊമ്മനും റോജയുമാണ് പങ്കെടുക്കുന്നത്. അമിതാഭ് ബച്ചന്‍- അക്ഷയ് കുമാര്‍ ചിത്രം കാക്കി, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി, ശ്യാം ബെനഗലിന്‍റെ ഗാന്ധി സേ മഹാത്മ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓഗസ്റ്റ് 21 വരെയാണ് മേള. സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ പ്രദര്‍ശനം.
കേന്ദ്രസര്‍ക്കാരിന്‍റെ ദേശഭക്തി ചലച്ചിത്രമേളയില്‍ മലയാള ചിത്രങ്ങളും
സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ പ്രദര്‍ശനം. മേള ഓഗസ്റ്റ് 21ന് അവസാനിക്കും.