ETV Bharat / sitara

ദേശീയ പുരസ്കാര ജേതാവും സംവിധായികയുമായ സുമിത്ര ഭാവെക്ക് വിട - sumitra bhave marathi writer news latest

മികച്ച സിനിമയടക്കം ഏഴ് ദേശീയ അവാർഡുകൾ നേടിയ സംവിധായികയാണ് സുമിത്ര ഭാവെ. എഴുത്തുകാരിയായും സാമൂഹിക പ്രവർത്തകയായും പ്രശസ്തയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ടുകൾ.

സുമിത്ര ഭാവെ മരണം വാർത്ത  മറാത്തി സംവിധായിക സുമിത്ര ഭാവെ വാർത്ത  ദേശീയ പുരസ്കാര ജേതാവ് സുമിത്ര ഭാവെ മരിച്ചു വാർത്ത  സുമിത്ര ഭാവെ വിട പുതിയ വാർത്ത  സുമിത്ര ഭാവെ റസൂൽ പൂക്കുട്ടി വാർത്ത  സുനിൽ സുക്തങ്കർ സുമിത്ര ഭാവെ വാർത്ത  marathi director sumitra bhave news latest  national award winner director sumitra bhave news latest  national award winner sumitra bhave death news update  sumitra bhave marathi writer news latest  rasool pookutty sumitra bhave demise news latest
ദേശീയ പുരസ്കാര ജേതാവ് സുമിത്ര ഭാവെക്ക് വിട
author img

By

Published : Apr 19, 2021, 12:50 PM IST

ദേശീയ പുരസ്കാര ജേതാവും സംവിധായികയുമായ സുമിത്ര ഭാവെ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് രാവിലെ പൂനെയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസമായി ഭാവെയ്‌ക്ക് ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്നു.

സംവിധാനത്തിന് പുറമെ എഴുത്തുകാരിയായും പ്രശസ്തയാണ്. മറാത്തി ചലച്ചിത്രമേഖലക്കും നാടകരംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വാസ്തുപുരുഷ്, കാസവ്, അസ്തു, ദേവ്രായ്, സംഹിത തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരത്തിന് അർഹയായി. എഴ് ദേശീയ അവാർഡുകളാണ് സംവിധായിക കരസ്ഥമാക്കിയിട്ടുള്ളത്.

  • Shocked to learn about #SumitraBhave ji’s passing. She was not just a director who changed the landscape of Marathi cinema but a serious mind of global cinema. My heart goes out to everyone who are touched by her love&kindness. Prayers to the family and friends, May her soul RIP. pic.twitter.com/XkFmjZJIIg

    — resul pookutty (@resulp) April 19, 2021 " class="align-text-top noRightClick twitterSection" data=" ">

സുനിൽ സുക്തങ്കർ എന്ന സംവിധായനൊക്കൊപ്പം ചേർന്ന് മറാത്തി ചലച്ചിത്രമേഖലയുടെ ലാൻഡ്സ്‌കേപ്പ് മാറ്റിയ പ്രതിഭയാണ് സുമിത്ര ഭാവെ. കലാരംഗത്ത് മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും അവർ സജീവസാന്നിധ്യമായിരുന്നു. വിവേചനവും മാനസിക ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്‍റെ ചിത്രത്തിന്‍റെ പ്രമേയമാക്കുന്നതിൽ സുമിത്ര ഭാവെ വിജയിച്ചു. റിലീസിനൊരുങ്ങുന്ന ദി ഡിസിപ്പിൾ എന്ന ചിത്രത്തിലെ ശബ്ദവിവരണത്തിലൂടെയും സംവിധായിക സാന്നിധ്യമറിയിച്ചു.

ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സംവിധായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. മറാത്തി സിനിമക്ക് മാത്രമല്ല, ലോകസിനിമയിൽ തന്നെ വളരെ നിർണായകമായിരുന്ന വ്യക്തിത്വമായിരുന്നു സുമിത്രയെന്നും റസൂൽ പൂക്കുട്ടി ആദരാഞ്ജലി കുറിച്ചുകൊണ്ട് വിശദമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.