എറണാകുളം: ചുരുങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ കഴിവുറ്റ യുവനടന്മാരില്‍ ഒരാളായി മാറിയ റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ ഉള്ള ഒരുക്കത്തിലാണ്. ഷാരൂഖ് ഖാൻ നിർമിക്കുന്ന ഡാർലിംഗ്‌സ് എന്ന സിനിമയിലാണ് റോഷൻ പ്രധാന വേഷത്തിൽ എത്തുന്നത്. ആലിയ ഭട്ടും വിജയ് വർമയുമാണ് സിനിമയിലെ നായിക നായകന്മാർ. സ്ത്രീ കേന്ദ്രീകൃത പ്രമേയമാണ് സിനിമയുടേത് എന്നാണ് റിപ്പോർട്ട്. വിജയ് വർമയുടെ ഭാര്യയായാണ് ആലിയ ഭട്ട് എത്തുന്നത്. ആലിയയുടെ അമ്മയായി ഷെഫാലി ഷായും അഭിനയിക്കും. ജസമീതാണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ ചിത്രീകരണം 2021 ജനുവരിയിൽ ആരംഭിക്കും.
അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത 'ചോക്ക്ഡ്' എന്ന സിനിമയിലൂടെയാണ് റോഷന്‍ ബോളിവുഡിലേക്ക് അരങ്ങേറയിത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത് അന്താരാഷ്ട്രതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട മൂത്തോനിലെ പ്രകടനമാണ് റോഷന്‍ മാത്യുവിന് ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരാന്‍ വഴിയൊരുക്കിയത്.