ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരസാന്നിധ്യമായ രണ്ട് സെലിബ്രിറ്റികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും തമ്മിലുള്ള പ്രണയവും മലൈകയുടെ വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മലൈക അറോറ പങ്കുവെച്ച പുതിയ ഫോട്ടോയാണ്. അര്‍ജുന്‍റെ നെഞ്ചില്‍ ചാഞ്ഞ് നിന്ന് ചിരിക്കുന്ന മലൈകയാണ് ഫോട്ടോയിലുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
'നീ ഉള്ളപ്പോള്‍ ഒരു നിമിഷം പോലും മോശമാകുന്നില്ല'യെന്നാണ് ഫോട്ടോയ്‌ക്ക് അടികുറിപ്പായി മലൈക കുറിച്ചത്. മലൈകയുടെ ക്യാപ്ഷന്‍ താനും അംഗീകരിക്കുന്നതായി അര്‍ജുന്‍ കപൂറും കമന്‍റ് ചെയ്‌തിട്ടുണ്ട്. അവള്‍ നിങ്ങളെ നോക്കുമ്പോള്‍ എന്ന അടിക്കുറിപ്പില്‍ റൊമാന്‍റിക് ലുക്കിലുള്ള ഒരു ഫോട്ടോ അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അത് ആരാണെന്ന ചോദ്യവുമായി പോസ്റ്റിന് താഴെ കാമുകി മലൈകയും എത്തി. ഒന്ന് ഊഹിച്ചുനോക്കൂ.... മണ്ടീ എന്നായിരുന്നു മലൈകയ്ക്ക് അര്‍ജുന്‍ നല്‍കിയ മറുപടി.
- " class="align-text-top noRightClick twitterSection" data="
">
അര്‍ജുന്‍റെ പ്രണയമായ നിങ്ങള്‍ തന്നെയാണ് അത് എന്ന കമന്‍റുമായി ആരാധകരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. ഇരുവരും ഹിമാചല്‍ പ്രദേശില്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ പകര്‍ത്തിയ ഫോട്ടോകളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അര്‍ജുന്‍ കപൂറിന്‍റെ ബൂത്ത് പൊലീസിന്‍റെ ഷൂട്ടിങ് ഹിമാചലിലായിരുന്നു നടന്നത്. കഴിഞ്ഞ ദിവസമാണ് സിനിമ ഷൂട്ടിങ് പൂര്‍ത്തിയായത്. സെയ്‌ഫ് അലി ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ബൂത്ത് പൊലീസിലെ മറ്റ് അഭിനേതാക്കള്‍. നടന്‍ അര്‍ബാസ് ഖാനായിരുന്നു മലൈകയുടെ ആദ്യ ഭര്‍ത്താവ്.