ETV Bharat / sitara

ദാദയുടെ ജീവിതം ലവ്‌ രഞ്‌ജനിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നു - luv films bollywood news

ലൗ ഫിലിംസിന്‍റെ ബാനറിലാണ് സൗരവ് ഗാംഗുലിയുടെ ബയോപിക് ചിത്രം നിർമിക്കുന്നത്.

സൗരവ് ദാദ ഗാംഗുലി വാർത്ത  സൗരവ് ഗാംഗുലി ബയോപിക് വാർത്ത  സൗരവ് ഗാംഗുലി ക്രിക്കറ്റ് സിനിമ വാർത്ത  സൗരവ് ഗാംഗുലി ദാദ ജീവിതം വാർത്ത  ലവ്‌ രഞ്ജൻ ഗാംഗുലി വാർത്ത  sourav ganguly biopic news update  sourav ganguly cricket film news latest  sourav ganguly luv films news  luv films bollywood news  cricket dada ganguly biopic news
ദാദ
author img

By

Published : Sep 9, 2021, 6:47 PM IST

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ദാദ... മുൻ കാപ്‌റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം ആസ്‌പദമാക്കി ബോളിവുഡിൽ ബയോപിക് ഒരുങ്ങുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുന്നുവെന്ന് സൗരവ് ഗാംഗുലിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ലൗ ഫിലിംസിന്‍റെ ബാനറിൽ ലൗ രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ, ആരായിരിക്കും ഗാംഗുലിയായി സിനിമയിലെത്തുക എന്നതും സംവിധായകനെ കുറിച്ചും വ്യക്തമാക്കിയിട്ടില്ല.

സൗരവ് ഗാംഗുലിയുടെ ട്വീറ്റ്

'ക്രിക്കറ്റാണ് എന്‍റെ ജീവിതം. എനിക്ക് ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള കഴിവും ആത്മവിശ്വാസവും ക്രിക്കറ്റ് എനിക്ക് തന്നു. ഒപ്പം മനോഹരമായ യാത്രയും. ഈ യാത്രയെ ബിഗ്‌ സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക് ചെയ്യുന്നതില്‍ അതിയായ ആനന്ദമുണ്ട്,' സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

  • Cricket has been my life, it gave confidence and ability to walk forward with my head held high, a journey to be cherished.
    Thrilled that Luv Films will produce a biopic on my journey and bring it to life for the big screen 🏏🎥@LuvFilms @luv_ranjan @gargankur @DasSanjay1812

    — Sourav Ganguly (@SGanguly99) September 9, 2021 " class="align-text-top noRightClick twitterSection" data=" ">
  • We are thrilled to announce that Luv Films will produce Dada Sourav Ganguly's biopic. We are honoured to be entrusted with this responsibility and look forward to a great innings. 🏏🎥@SGanguly99 @luv_ranjan @gargankur

    — Luv Films (@LuvFilms) September 9, 2021 " class="align-text-top noRightClick twitterSection" data=" ">

ബോളിവുഡിലെ ക്രിക്കറ്റ് ബയോപിക്കുകൾ

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ നേതൃത്വത്തിൽ ഇന്ത്യ പ്രഥമ ലോകകപ്പ് നേടിയ ചരിത്രമുഹൂർത്തം, കബിർ ഖാൻ സിനിമയാക്കി ഒരുക്കുന്നുണ്ട്. രൺവീർ സിംഗാണ് ചിത്രത്തിൽ കപിൽ ദേവിനെ അവതരിപ്പിക്കുന്നത്.

Also Read: കപില്‍ ദേവായി രൺവീർ, ശ്രീകാന്തായി ജീവ

നേരത്തെ സുശാന്ത് സിംഗ് രജ്‌പുത്ത് എം.എസ് ധോണിയായി എത്തിയ ബയോപിക് ചിത്രവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. കൂടാതെ ഇമ്രാന്‍ ഹാഷ്‌മി ടൈറ്റിൽ റോളിലെത്തി, അസ്‌ഹറുദ്ദീന്‍റെ ജീവിതവും സിനിമയായി ആവിഷ്‌കരിച്ച് പുറത്തിറങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.