ETV Bharat / sitara

കെജിഎഫ് ചാപ്‌റ്റർ 2 ഇനിയും നീളും; പുതിയ റിലീസ് തിയതി പുറത്തുവിട്ടു - yash sanjay dutt release news

2022 ഏപ്രിൽ 14ന് കെജിഎഫ് ചാപ്‌റ്റർ 2 റിലീസ് ചെയ്യും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

കെജിഎഫ് ചാപ്‌റ്റർ 2 പുതിയ വാർത്ത  കെജിഎഫ് ചാപ്‌റ്റർ 2 റിലീസ് വാർത്ത  കെജിഎഫ് യഷ് വാർത്ത  പുതിയ റിലീസ് തിയതി കെജിഎഫ് വാർത്ത  സഞ്ജയ് ദത്ത് യഷ് വാർത്ത  പൃഥ്വിരാജ് കെജിഎഫ് വാർത്ത  kgf chapter 2 release news  kgf chapter 2 release date news  yash sanjay dutt release news  kgf 2 news
കെജിഎഫ് ചാപ്‌റ്റർ 2
author img

By

Published : Aug 23, 2021, 2:02 PM IST

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്‌റ്റർ 2. കോലാർ സ്വർണഖനിയും സൂര്യവർദ്ധന്‍റെ സ്വർണഖനിയുടെ സാമ്രാജ്യവും പശ്ചാത്തലമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൊവിഡിനെ തുടർന്ന് പല തവണയാണ് റിലീസ് തിയതി നീട്ടി വച്ചത്.

കെജിഎഫ് ചാപ്‌റ്റർ 2 റിലീസിനെത്തുന്നത് 2022ൽ

ചിത്രത്തിന്‍റെ നിർമാണം പൂർത്തിയായതിനാൽ തന്നെ 2021ൽ സിനിമ റിലീസ് ചെയ്യുമെന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ റോക്കി ഭായ്‌ 2022 ഏപ്രിൽ 14ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

  • " class="align-text-top noRightClick twitterSection" data="">

പുതുക്കിയ റിലീസ് തിയതി സംവിധായകൻ പ്രശാന്ത് നീലും നിർമാതാക്കളും നായകൻ യഷും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്‍റെ കേരളത്തിലെ അവകാശം സ്വന്തമാക്കിയ പൃഥ്വിരാജും സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

നിയമവിരുദ്ധമായി സ്വർണഖനി നിർമിച്ചെടുക്കുകയും അവിടെ ക്രൂരകൃത്യങ്ങളിലൂടെ മനുഷ്യരെ അടിമകളാക്കി അധിപനാവുകയും ചെയ്‌ത സൂര്യവർദ്ധന്‍റെ സഹോദരൻ അധീരയുടെ വേഷത്തിൽ എത്തുന്നത് ബോളിവുഡിന്‍റെ സ്വന്തം സഞ്ജയ് ദത്താണ്. 2012ലെ അഗ്നിപഥ് എന്ന ചിത്രത്തിൽ ഹൃത്വിക് റോഷന്‍റെ പ്രതിനായകനായി തിളങ്ങിയ സഞജയ്‌ ദത്ത്, ഏറെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു നെഗറ്റീവ് റോളിൽ എത്തുന്നത്.

More Read: കേരളത്തിൽ പൃഥ്വിരാജ്, തമിഴിൽ ഡ്രീം വാരിയർ പിക്‌ചേഴ്‌സ്; കെജിഎഫ്2 അപ്‌ഡേഷൻ

ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന രവീണ ടണ്ടനും കെജിഎഫ് പുതിയ പതിപ്പിൽ നിർണായക വേഷം ചെയ്യുന്നുണ്ട്. മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, അർച്ചന ജോയിസ്, ബാലകൃഷ്‌ണ, ശരൺ ശക്തി, റാവു രമേശ്, മലയാളി കൂടിയായ പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും കെജിഎഫ് ചാപ്‌റ്റർ 2ൽ അണിനിരക്കുന്നു.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ പതിപ്പ് നിർമിക്കുന്നതും ഹൊംബാലെ ഫിലിംസാണ്. കന്നടക്ക് പുറമെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.