ETV Bharat / sitara

സ്വജനപക്ഷപാതം, ബോളിവുഡ് സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് പ്രേക്ഷകര്‍ - Nepotism in Bollywood

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കുറയുന്നത് താരങ്ങളുടെ മാര്‍ക്കറ്റിലെ സ്റ്റാര്‍ വാല്യൂവിന് ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്ന താരങ്ങള്‍ക്കാണ് നിലവില്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യമടക്കം ലഭിക്കുന്നത്

Karan Johar, Alia Bhatt Lose Out Social Media Followers as Nepotism in Bollywood Debate Flares up  സ്വജനപക്ഷപാതം, ബോളിവുഡ് സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് പ്രേക്ഷകര്‍  സ്വജനപക്ഷപാതം  ബോളിവുഡ് നെപ്റ്റോട്ടിസം  Nepotism in Bollywood  aliya butt instagrame followers
സ്വജനപക്ഷപാതം, ബോളിവുഡ് സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് പ്രേക്ഷകര്‍
author img

By

Published : Jun 19, 2020, 2:37 PM IST

ഞെട്ടലോടെ ഇന്ത്യന്‍ സിനിമാ ലോകം കേട്ട വാര്‍ത്തയായിരുന്നു ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജ്പുത്തിന്‍റെ ആത്മഹത്യ. താരത്തിന്‍റെ മരണത്തിന് പിന്നാലെ നിരവധി താരങ്ങള്‍ ബോളിവുഡില്‍ സ്വജപക്ഷപാതം ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് ഈ വിഷയം ബോളിവുഡില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. സ്വജനപക്ഷപാതം വിവാദം ചൂടുപിടിക്കുമ്പോള്‍ ലക്ഷണക്കണക്കിന് വരുന്ന തങ്ങളുടെ ആരാധകരെ ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് നഷ്ടപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയകളില്‍ നിരവധി പേര്‍ കരണ്‍ജോഹര്‍, സല്‍മാന്‍ഖാന്‍, ആലിയ ഭട്ട്, സോനം കപൂര്‍ തുടങ്ങിയവരെ അണ്‍ഫോളോ ചെയ്തുവെന്നാണ് പിങ്ക് വില്ല നടത്തിയ സര്‍വേയില്‍ പറയുന്നത്.

നടി ആലിയ ഭട്ടിന് നഷ്ടമായത് 4.44 ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരിക്കുന്നതും ആലിയ ഭട്ടിനാണ്. തൊട്ടു പിന്നിലുള്ള കരണ്‍ ജോഹറിന് 1.88 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. സോനം കപൂറിന് 84000 ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. 50000 പേര്‍ സല്‍മാന്‍ഖാനെയും അണ്‍ഫോളോ ചെയ്തു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കുറയുന്നത് താരങ്ങളുടെ മാര്‍ക്കറ്റിലെ സ്റ്റാര്‍ വാല്യൂവിന് ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്ന താരങ്ങള്‍ക്കാണ് നിലവില്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യമടക്കം ലഭിക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണം ക്രമാതീതമായി കുറയുന്നത് ആലിയക്കും സോനത്തിനും ഭീഷണിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബോളിവുഡിലെ നെപ്റ്റോട്ടിസത്തെ കുറിച്ച്‌ തുറന്നടിച്ച കങ്കണ റണാവത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ഈ ചുരുങ്ങിയ കാലത്തില്‍ ലഭിച്ചത്. കൃതി സനോന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ക്കും ഫോളോവേഴ്‌സില്‍ വന്‍ വര്‍ധനവാണുള്ളത്. കങ്കണക്ക് പതിനാല് ലക്ഷം ഫോളോവേഴ്സും കൃതി സനോണിന് 2.91 ലക്ഷം ഫോളോവേഴ്സും ശ്രദ്ധ കപൂറിന് 2.70 ലക്ഷം ഫോളോവേഴ്സും വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.