കരൺ ജോഹർ നിർമിക്കുന്ന ദോസ്‌താന 2ലെ അഭിനയനിരയെ മാറ്റി പുതിയ താരങ്ങളെ പരിഗണിക്കുകയാണെന്ന് ധർമ പ്രൊഡക്ഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് ബോളിവുഡ് യുവനടൻ കാർത്തിക് ആര്യനെയായിരുന്നു. എന്നാൽ നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കാർത്തിക്കിനെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.
-
Kartik has come this far on his own, on his own he will continue to do so, only request to papa jo and his nepo gang club is please leave him alone like Shushant don’t go after him and force him to hang himself. Leave him alone you vultures, get lost chindi nepos... https://t.co/VJioWHk38i
— Kangana Ranaut (@KanganaTeam) April 16, 2021 " class="align-text-top noRightClick twitterSection" data="
">Kartik has come this far on his own, on his own he will continue to do so, only request to papa jo and his nepo gang club is please leave him alone like Shushant don’t go after him and force him to hang himself. Leave him alone you vultures, get lost chindi nepos... https://t.co/VJioWHk38i
— Kangana Ranaut (@KanganaTeam) April 16, 2021Kartik has come this far on his own, on his own he will continue to do so, only request to papa jo and his nepo gang club is please leave him alone like Shushant don’t go after him and force him to hang himself. Leave him alone you vultures, get lost chindi nepos... https://t.co/VJioWHk38i
— Kangana Ranaut (@KanganaTeam) April 16, 2021
വാർത്തകൾക്ക് പിന്നാലെ കരൺ ജോഹറിനെയും ബോളിവുഡ് മാഫിയകളെയും രൂക്ഷമായി വിമർശിച്ച് കങ്കണ റണൗട്ട് രംഗത്തെത്തി. സംഭവം സ്വജനപക്ഷപാതത്തിന് ഉദാഹരണമാണെന്ന രീതിയിലാണ് താരം ട്വീറ്റ് ചെയ്തത്. സുശാന്ത് സിംഗിനെപ്പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും താരം ഇവിടെ വരെ എത്തിയത് ഒരുപാട് ദൂരങ്ങൾ താണ്ടിയാണെന്നും കങ്കണ പറഞ്ഞു. കരണിനെ പാപ്പ ജോ എന്ന് അഭിസംബോധന ചെയ്താണ് നടി ട്വിറ്ററിലൂടെ വിമർശിച്ചത്. പാപ്പ ജോയും അയാളുടെ നെപ്പോ ഗാങ് ക്ലബ്ബും കാർത്തിക് ആര്യനെ വെറുതെ വിടണമെന്നാണ് കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തത്.
കോളിൻ ഡി കുൻഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക്കിനെയും ജാൻവി കപൂറിനെയുമാണ് ലീഡ് റോളിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, 24 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് താരങ്ങളെ മാറ്റുന്നതായി നിർമാതാക്കൾ അറിയിച്ചത്.