ഹൈദരാബാദ്: ലോക്ക് ഡൗൺ ശരീരത്തിനാണ്, മനസിനല്ല; തെലുങ്കു സിനിമാമേഖലയിലെ അഭിനേതാക്കളും ഗായകരും ചേർന്നൊരുക്കിയ "അൺലോക്ക് യുവർ ഹാർട്ട്" വീഡിയോ നൽകുന്ന സന്ദേശമിതാണ്. തെന്നിന്ത്യൻ താരം റാണ ദഗുബാട്ടിയുടെ വിവരണത്തിലൂടെ അവതരിപ്പിച്ച വീഡിയോ ബോളിവുഡ് താരം കാജോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. "ഇപ്പോൾ ഓരോ വീട്ടിലും നടക്കുന്ന കഥ, വിനോദവും ഉത്തരവാദിത്തവും ചേർത്തൊരുക്കിയ അൺലോക്ക് യുവർ ഹാർട്ട്," കാജോൾ വീഡിയോക്കൊപ്പം കുറിച്ചൂ. ഹൃദയം തുറക്കൂ എന്ന സന്ദേശത്തോടെ തെലുങ്കു താരങ്ങൾ അവരവരുടെ വീടുകളിൽ വച്ച് മൊബൈൽ ക്യാമറയുടെ സഹായത്തോടെ തയ്യാറാക്കിയതാണ് വീഡിയോ.
-
Presenting the current story of every household.. a mix of entertainment and responsibility - #UnlockYourHeart
— Kajal Aggarwal (@MsKajalAggarwal) May 9, 2020 " class="align-text-top noRightClick twitterSection" data="
Loved the voice over RD @ranadaggubatihttps://t.co/C0bdQJWV0j
">Presenting the current story of every household.. a mix of entertainment and responsibility - #UnlockYourHeart
— Kajal Aggarwal (@MsKajalAggarwal) May 9, 2020
Loved the voice over RD @ranadaggubatihttps://t.co/C0bdQJWV0jPresenting the current story of every household.. a mix of entertainment and responsibility - #UnlockYourHeart
— Kajal Aggarwal (@MsKajalAggarwal) May 9, 2020
Loved the voice over RD @ranadaggubatihttps://t.co/C0bdQJWV0j
"ഉത്തരവാദിത്തത്തോടെയും മുൻകരുതലുകൾ പാലിച്ചും നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. വീട്ടിൽ തന്നെ തുടരുക, സാമൂഹിക അകലം പാലിക്കുക, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നമുക്ക് ഈ കൊവിഡ് ശൃംഖലയെ തകർക്കാൻ കഴിയും. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക," ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോയിൽ റാണ ദഗുബാട്ടി പറയുന്നു.