അനുഷ്‌ക ഷെട്ടി ടൈറ്റില്‍ റോളിലെത്തിയ തെലുങ്ക് ഹിറ്റ് ചിത്രമായിരുന്നു ഭാഗമതി. മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ദുര്‍ഗാമതി എന്നാണ് സിനിമയുടെ പേര്. ഭൂമി പട്നേക്കറാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. ഇപ്പോള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
- " class="align-text-top noRightClick twitterSection" data="">
അനുഷ്‌കയോളം വരില്ല ഭൂമിയെന്നും ഭാഗമതിയെ അവതരിപ്പിക്കാന്‍ അനുഷ്‌ക തന്നെയാണ് സൂപ്പറെന്നുമാണ് മൂന്ന് മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ കുറിച്ചത്. സിനിമ ഡിസംബര്‍ 11ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ജി.അശോകാണ്. കുല്‍ദീപ് മമാനിയയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍, ബൂഷന്‍ കുമാര്‍, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പി.പിയാണ് ചിത്രത്തിന്‍റെ എഡിറ്റിങ്. ഭൂമി പട്നേക്കറിന് പുറമെ അര്‍ഷദ് വാര്‍സി, ജിഷു സെന്‍ഗുപ്‌ത എന്നിവരും അഭിനയിച്ചിട്ടുണ്ട്.