മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക് ചക്രവർത്തിക്ക് മൂന്ന് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് ഷോയിക്കിന് ജാമ്യം നൽകിയത്.
-
Special NDPS Court grants bail to Showik Chakraborty (Rhea Chakraborty's brother) in a drugs case registered by Narcotics Control Bureau.
— ANI (@ANI) December 2, 2020 " class="align-text-top noRightClick twitterSection" data="
">Special NDPS Court grants bail to Showik Chakraborty (Rhea Chakraborty's brother) in a drugs case registered by Narcotics Control Bureau.
— ANI (@ANI) December 2, 2020Special NDPS Court grants bail to Showik Chakraborty (Rhea Chakraborty's brother) in a drugs case registered by Narcotics Control Bureau.
— ANI (@ANI) December 2, 2020
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്‌തംബറിലാണ് റിയയെയും സഹോദരനെയും നാർകോടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്. എന്നാൽ, ഒക്‌ടോബറിൽ റിയ ചക്രബർത്തിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയിരുന്നു. തന്‍റെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ഷോയിക് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഷോയിക്കിന്‍റെ പുതിയ അപേക്ഷയിൽ കോടതി ഇന്ന് ജാമ്യം അനുവദിച്ചു.
അതേ സമയം, ബോളിവുഡിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ഏകദേശം ഇരുപതോളം പേരെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.