ഉറക്കമില്ലാതെ താനും തന്‍റെ ടീമും ഒരുക്കിയ ഗാനത്തിന്‍റെ റീമിക്സിനെതിരെ പ്രതികരിച്ച് സംഗീത ചക്രവർത്തി എ.ആർ റഹ്മാൻ. അഭിഷേക് ബച്ചനും സോനം കപൂറും അഭിനയിച്ച 'ഡല്‍ഹി 6' എന്ന ചിത്രത്തിലെ മസാക്കലി ഗാനത്തിന്‍റെ റീമിക്‌സിലാണ് റഹ്മാൻ അതൃപ്‌തി പ്രകടിപ്പിച്ചത്. പ്രസൂൺ ജോഷി വരികളെഴുതി മോഹിത് ചൗഹാൻ ആലപിച്ച ഗാനം. അതിന്‍റെ പുതിയ രൂപത്തേക്കാൾ ആരാധകർക്ക് എന്തുകൊണ്ടും ഇഷ്‌ടം 2009ൽ പുറത്തിറക്കിയ യഥാർഥ ഗാനം തന്നെയായിരുക്കുമെന്ന് എ.ആർ പറഞ്ഞു.
-
Enjoy the original #Masakali https://t.co/WSKkFZEMB4@RakeyshOmMehra @prasoonjoshi_ @_MohitChauhan pic.twitter.com/9aigZaW2Ac
— A.R.Rahman (@arrahman) April 8, 2020 " class="align-text-top noRightClick twitterSection" data="
">Enjoy the original #Masakali https://t.co/WSKkFZEMB4@RakeyshOmMehra @prasoonjoshi_ @_MohitChauhan pic.twitter.com/9aigZaW2Ac
— A.R.Rahman (@arrahman) April 8, 2020Enjoy the original #Masakali https://t.co/WSKkFZEMB4@RakeyshOmMehra @prasoonjoshi_ @_MohitChauhan pic.twitter.com/9aigZaW2Ac
— A.R.Rahman (@arrahman) April 8, 2020
കഴിഞ്ഞ ദിവസമാണ് ഭൂഷൺ കുമാറിന്‍റെ ടി-സീരീസ് തുള്‍സി കുമാറും സജിത് ടണ്‌ഠനും ചേര്‍ന്നാലപിച്ച റീമിക്‌സ് ഗാനം പുറത്തുവിട്ടത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയും അഭിനയിക്കുന്ന ഗാനം വീണ്ടും ചിട്ടപ്പെടുത്തിയിരിക്കുന്നത് തനിഷ്‌കാണ്. ഗാനത്തിന്‍റെ പുനസൃഷ്‌ടിക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തിയതിന് പിന്നാലെയാണ് എ.ആറും ഇതിൽ തന്‍റെ പ്രതികരണം വ്യക്തമാക്കിയത്.
-
Quaranlove + #Masakali2 = Best Mid-Week Date ❤️
— TSeries (@TSeries) April 8, 2020 " class="align-text-top noRightClick twitterSection" data="
Tune in now! https://t.co/dYVWNAjaua@itsBhushanKumar @arrahman @TulsikumarTK @tanishkbagchi @sachet_tandon @SidMalhotra @TaraSutaria @prasoonjoshi_ #MohitChauhan
">Quaranlove + #Masakali2 = Best Mid-Week Date ❤️
— TSeries (@TSeries) April 8, 2020
Tune in now! https://t.co/dYVWNAjaua@itsBhushanKumar @arrahman @TulsikumarTK @tanishkbagchi @sachet_tandon @SidMalhotra @TaraSutaria @prasoonjoshi_ #MohitChauhanQuaranlove + #Masakali2 = Best Mid-Week Date ❤️
— TSeries (@TSeries) April 8, 2020
Tune in now! https://t.co/dYVWNAjaua@itsBhushanKumar @arrahman @TulsikumarTK @tanishkbagchi @sachet_tandon @SidMalhotra @TaraSutaria @prasoonjoshi_ #MohitChauhan
"എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുതി, വീണ്ടും എഴുതി. എഴുത്തുകാര്‍, 200ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീണ്ട തലപുകയ്ക്കല്‍ ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകൾക്ക് അതീതമായി ജീവിക്കുന്നത്. സംവിധായകരുടെ സംഘം, സംഗീത സംവിധായകന്‍റെ, ഗാന രചയിതാവിന്‍റെ, അഭിനേതാക്കളുടെയും നൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമമില്ലാതെ പണിയെടുത്ത സിനിമയുടെ ടീം.. സ്നേഹത്തോടെ, പ്രാര്‍ഥനകളോടെ എ.ആർ റഹ്മാൻ," അദ്ദേഹം കുറിച്ചു.
മസക്കലിയുടെ ഗാന രചയിതാവും സിബിഎഫ്‌സിയുടെ തലവനുമായ പ്രസൂൺ ജോഷിയും ഡല്‍ഹി 6ന്‍റെ സംവിധായകനും ഹൻസൽ മേത്തയുമൊക്കെ റഹ്മാന് പിന്തുണയുമായി എത്തി. എന്നാൽ, റീമിക്‌സിന്‍റെ അണിയറക്കാരോ അഭിനേതാക്കളോ വിഷയത്തിൽ ഇതുവരെയും പ്രതികരണമറിയിച്ചിട്ടില്ല.