ETV Bharat / sitara

ശ്വേതയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു; മാപ്പ്‌ പറഞ്ഞ്‌ താരം

Case registered against Shweta Tiwari: വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ ടെലിവിഷന്‍ താരം ശ്വേത തിവാരിക്കെതിരെ പൊലീസ്‌ കേസെടുത്തു. മത വിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടിക്കെതിരെ പൊലീസ്‌ കേസെടുത്തത്‌.

author img

By

Published : Jan 28, 2022, 7:24 PM IST

Case registered against Shweta Tiwari  Shweta Tiwari apologizes for God comment  ശ്വേതയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു  വിവാദ പരാമര്‍ശത്തില്‍ മാപ്പ്‌ പറഞ്ഞ് ശ്വേത  Shweta Tiwari's controversial statement  Shweta's viral statement  Narottam Mishra against Shweta Tiwari
ശ്വേതയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു; മാപ്പ്‌ പറഞ്ഞ്‌ താരം

Case registered against Shweta Tiwari: വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ ടെലിവിഷന്‍ താരം ശ്വേത തിവാരിക്കെതിരെ പൊലീസ്‌ കേസെടുത്തു. മത വിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടിക്കെതിരെ പൊലീസ്‌ കേസെടുത്തത്‌. ഐപിസി 295 (എ) വകുപ്പ്‌ പ്രകാരമാണ് നടിക്കെതിരെ കേസെടുത്തതെന്ന്‌ ശ്യാംല ഹില്‍സ്‌ പൊലീസ്‌ പറഞ്ഞു.

സോനു പ്രജാപതി എന്ന വ്യക്‌തിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയില്‍ നടിയെ വിളിച്ചു വരുത്തുമെന്നും പൊലീസ്‌ വ്യക്തമാക്കി. അതേസമയം തന്‍റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ്‌ പറഞ്ഞ് ശ്വേത രംഗത്തെത്തിയിരുന്നു. തന്‍റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് ശ്വേത പറഞ്ഞത്‌.

Shweta Tiwari apologizes for God comment: 'ഒരു സഹപ്രവര്‍ത്തകന്‍റെ മുന്‍ റോളുമായി ബന്ധപ്പെട്ടുള്ള എന്‍റെ ഒരു പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടതായി എന്‍റെ ശ്രദ്ധയില്‍പെട്ടു. ഒരു ടെലിവിഷന്‍ പരമ്പരയില്‍ ഭഗവാന്‍റെ വേഷത്തില്‍ സൗരഭ്‌ രാജ്‌ ജെയ്‌ന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആളുകള്‍ കഥാപാത്രങ്ങളുടെ പേരുകള്‍ അഭിനേതാക്കളുമായി ബന്ധപ്പെടുത്തുന്നു. അതുകൊണ്ട്‌ വാര്‍ത്താസമ്മേളനത്തിനിടെ ഞാനത്‌ ഒരു ഉദാഹരണമായി ഉപയോഗിച്ചു. പക്ഷേ ഇത്‌ തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടത്‌ വളരെ സങ്കടകരമാണ്. ഈശ്വര വിശ്വാസിയായ ഒരാള്‍ ഒരിക്കലും മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല. എന്നാല്‍ എന്‍റെ പരാമര്‍ശം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നു. എന്‍റെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട്‌ എന്‍റെ പ്രസ്‌താവനയില്‍ ഞാന്‍ മാപ്പ്‌ പറയാന്‍ ആഗ്രഹിക്കുന്നു.'- ഇപ്രകാരമായിരുന്നു ശ്വേതയുടെ പുതിയ പ്രസ്‌താവന.

Shweta Tiwari's controversial statement: ശ്വേതയുടെ ഏറ്റവും പുതിയ വെബ് സീരീസ്‌ 'ഷോ സ്‌റ്റോപ്പര്‍' റിലീസിനോടനുബന്ധിച്ചാണ് താരം ബുധഴ്‌ച ഭോപാലിൽ എത്തിയത്‌. വെബ്‌ സീരീസ്‌ ടീമിനൊപ്പം പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ശ്വേതയുടെ ദൈവത്തെ സംബന്ധിച്ച വിവാദ പ്രസ്‌താവന.

Shweta's viral statement: 'എന്‍റെ ബ്രായുടെ അളവെടുക്കുന്നത്‌ ദൈവമാണ്' - ഇതാണ് ശ്വേതയുടെ വിവാദ പ്രസ്‌താവന. തമാശ രൂപേണ ആയിരുന്നു ശ്വേത ഈ വിവാദ പ്രസ്‌താവന നടത്തിയത്. എന്നാല്‍ ശ്വേതയുടെ ഈ വിവാദ പ്രസ്‌താവന സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയും വൈറലാവുകയും ചെയ്‌തു. താരത്തിന്‍റെ ഈ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു. താരത്തിന്‍റെ ഈ പ്രസ്‌താവനയില്‍ പലരും കടുത്ത ദേഷ്യത്തിലാണ്‌. ഇത്തരമൊരു പ്രസ്‌താവനയിലൂടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആളുകള്‍ പറയുന്നത്‌. ഫാഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന വെബ്‌ സീരീസില്‍ ശ്വേതയെ കൂടാതെ രോഹിത്‌ റോയ്‌, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ്‌ രാജ്‌ ജെയിന്‍ എന്നിവരും വേഷമിടുന്നു.

Narottam Mishra against Shweta Tiwari: ശ്വേതയുടെ വിവാദ പ്രസ്‌തവനയ്‌ക്കെതിരെ മധ്യ പ്രദേശ്‌ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ശ്വേത തിവാരിയുടെ പ്രസ്‌താവന വളരെ പ്രതിഷേധാർഹമാണെന്നാണ്‌ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്‌. ഹിന്ദു ദൈവത്തെ അപമാനിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്‌തുതകളും സന്ദർഭങ്ങളും പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭോപാൽ പൊലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനവും നടപടിയും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Also Read: ദുല്‍ഖറുടെ തോഴിയായി കാജല്‍...

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.