ETV Bharat / sitara

നടൻ സോനു സൂദിന് കൊവിഡ് - sonu sood bollywood actor latest news

ഇന്ന് രാവിലെയാണ് സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ സമയത്ത് സാധാരണക്കാർക്ക് നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്.

sonu sood latest news  ബോളിവുഡ് നടൻ സോനു സൂദ് കൊവിഡ് വാർത്ത  സോനു സൂദ് കൊറോണ വാർത്ത  ബോളിവുഡ് സോനു കൊവിഡ് വാർത്ത  sonu sood tested covid positive news latest  sonu sood bollywood actor latest news  sonu sood corona news
നടൻ സോനു സൂദിന് കൊവിഡ്
author img

By

Published : Apr 17, 2021, 2:07 PM IST

ബോളിവുഡ് നടൻ സോനു സൂദിന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതായി താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ന് രാവിലെ തനിക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്നും മുൻകരുതലിന്‍റെ ഭാഗമായി താൻ ഇതിന് മുന്നോടിയായി തന്നെ ക്വാറന്‍റൈനിൽ പ്രവേശിച്ചുവെന്നും സോനു പറഞ്ഞു. നിങ്ങളുടെ പ്രശ്നങ്ങൾ ഈ പ്രതിസന്ധി സമയത്തും പരിഹരിക്കുന്നതിന് തയ്യാറാണെന്നും നിങ്ങൾക്കൊപ്പം എപ്പോഴും താൻ കൂടെയുണ്ടാകുമെന്നും സോനു സൂദ് ട്വിറ്ററിൽ കുറിച്ചു.

അതേ സമയം, വർധിക്കുന്ന കൊവിഡ് സാഹചര്യത്തിൽ താൻ വ്യാകുലനാണെന്ന് നടൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രാവിലെ മുതൽ മരുന്നുകൾക്കും ഇഞ്ചക്ഷനും ആശുപത്രിയിൽ കിടക്കകൾ എത്തിക്കുന്നതിനുമായി നിരവധി പേർ തന്നെ വിളിക്കുന്നതായും പലർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

തെന്നിന്ത്യൻ സിനിമാലോകത്തും ബോളിവുഡിലും വില്ലൻ വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരം കൊവിഡിലും ലോക്ക് ഡൗൺ സമയത്തും ചെയ്ത നിസ്വാർഥ സേവനങ്ങളിലൂടെ ജനപ്രിയനായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.