ETV Bharat / sitara

കൊവിഡിനെ അതിജീവിച്ച ബിഗ് ബി കെബിസി സെറ്റില്‍

'കോന്‍ ബനേഗ ക്രോര്‍പതി'യുടെ വരാനിരിക്കുന്ന സീസണിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം അമിതാഭ് ബച്ചന്‍ പങ്കുവച്ചു. കഴിഞ്ഞയാഴ്ച അമിതാഭ് ബച്ചന്‍ തന്‍റെ ബ്ലോഗിലൂടെ കെബിസിയിലേക്കുള്ള തന്‍റെ മടങ്ങി വരവിനെക്കുറിച്ച്‌ പറഞ്ഞിരുന്നു

Big B returns to KBC sets amidst 'a sea of blue PPE'  കൊവിഡിനെ അതിജീവിച്ച ബിഗ് ബി കെബിസി സെറ്റില്‍  Big B returns to KBC sets  KBC sets amidst 'a sea of blue PPE'  അമിതാഭ് ബച്ചന്‍
കൊവിഡിനെ അതിജീവിച്ച ബിഗ് ബി കെബിസി സെറ്റില്‍
author img

By

Published : Aug 24, 2020, 2:00 PM IST

കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ഷൂട്ടിങ് സെറ്റുകളില്‍ സജീവമാകുന്നു. 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ വരാനിരിക്കുന്ന സീസണിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം അമിതാഭ് ബച്ചന്‍ പങ്കുവച്ചു. കഴിഞ്ഞയാഴ്ച അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ കെബിസിയിലേക്കുള്ള തന്‍റെ മടങ്ങി വരവിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. പരമാവധി മുന്‍കരുതലുകളോടെയാകും തിരിച്ചെത്തുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. 'നീല പിപിഇ കടലില്‍' എന്നാണ് ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രത്തോടൊപ്പം അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ മാസമാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 20 ദിവസത്തില്‍ കൂടുതല്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം രോഗവിമുക്തനായത്. ഓഗസ്റ്റ് ആദ്യം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.