ETV Bharat / sitara

അറ്റ്ലീയുടെ ഷാരൂഖ് ഖാൻ ചിത്രം ഓഗസ്റ്റിൽ തുടങ്ങും - atlee shahrukh khan shooting august news

അറ്റ്ലീ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

അറ്റ്ലീ ഷാരൂഖ് ഖാൻ സിനിമ പുതിയ വാർത്ത  അറ്റ്ലീ ബോളിവുഡ് വാർത്ത  ഓഗസ്റ്റിൽ തുടങ്ങും അറ്റ്ലീ സിനിമ വാർത്ത  കിംഗ് ഖാൻ അറ്റ്ലീ പുതിയ സിനിമ വാർത്ത  വിജയ് അറ്റ്ലീ സിനിമ വാർത്ത  atlee shahrukh khan combo film news  atlee shahrukh khan shooting august news  atlee first bollywood film news
അറ്റ്ലീയുടെ ഷാരൂഖ് ഖാൻ ചിത്രം ഓഗസ്റ്റിൽ തുടങ്ങും
author img

By

Published : Mar 27, 2021, 7:15 PM IST

അറ്റ്ലീയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് ഓഗസ്റ്റിൽ തുടക്കമാകും. കിംഗ് ഖാനെ നായകനാക്കിയാണ് അറ്റ്ലീ തന്‍റെ ആദ്യ ഹിന്ദി ചിത്രമൊരുക്കുന്നതെന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പേ വാർത്തകൾ പ്രചരിച്ചിരുന്നു. അറ്റ്ലീ- ഷാരൂഖ് ഖാൻ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തമിഴകത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന്‍റെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നുവെന്നും ഷാരൂഖിന് സിനിമയിൽ ഡബിൾ റോളായിരിക്കുമെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.

നിലവിൽ പത്താൻ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ ശേഷം ഷാരൂഖ് ഖാൻ അറ്റ്ലീയുമായുള്ള സിനിമയുടെ നിർമാണത്തിലേക്ക് കടക്കുമെന്നും ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ആക്ഷൻ എന്‍റർടെയ്‌ൻമെന്‍റായി ഒരുക്കുന്ന ചിത്രത്തിന്‍റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കിംഗ് ഖാൻ- അറ്റ്ലീ കൂട്ടുകെട്ടിൽ സിനിമ വരുന്നുവെന്ന് 2019ലാണ് ആദ്യമായി വാർത്ത വന്നത്. ഷാരൂഖ് ഖാൻ ചെന്നൈയിലെ അറ്റ്ലീയുടെ ഓഫിസ് സന്ദർശിച്ചതായിരുന്നു വാർത്തകൾക്ക് അടിസ്ഥാനം. അതേ സമയം ദളപതി വിജയ്‌യുടെ 66-ാം ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീയാണെന്നും മറ്റൊരു വാർത്തയുണ്ട്. തെറി, മെർസൽ, ബിഗിൽ ചിത്രങ്ങൾക്ക് ശേഷം സംവിധായകനും സൂപ്പർതാരവും നാലാമതും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് തമിഴകവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.