ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളുടെ പട്ടികയെടുത്താന്‍ മുന്‍പന്തിയിലുണ്ടാകുന്ന പേരാണ് നടി കങ്കണ റണൗട്ടിന്‍റേത്. മോഡലായി കരിയര്‍ ആരംഭിച്ച കങ്കണ 2006ലാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 2021 എത്തിനില്‍ക്കുമ്പോള്‍ കങ്കണ ഒട്ടനവധി മികച്ച സിനിമകള്‍ ഇന്ത്യന്‍ സിനിമാ ലേകത്തിന് സമ്മാനിച്ച് കഴിഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായതും ചരിത്രം പറയുന്ന സിനിമകളും പ്രണയ സിനിമകളും എല്ലാം ഒരു പോലെ കൈകാര്യം ചെയ്‌ത് തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടി കൂടിയാണ് കങ്കണ.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇപ്പോള്‍ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതിന്‍റെ ഓര്‍മകള്‍ വീണ്ടും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി ദേശീയ അവാര്‍ഡ് കങ്കണയെ തേടിയെത്തിയത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങുന്ന ഫോട്ടോയും കങ്കണ ട്വിറ്ററില്‍ പങ്കുവെച്ചു. പുരസ്‌ക്കാരം വാങ്ങാനായി പോയത് സ്വയം ഡിസൈന്‍ ചെയ്‌ത വസ്ത്രങ്ങള്‍ ധരിച്ചാണെന്നും ബോളിവുഡ് താരം കങ്കണ കുറിച്ചു.
'ആദ്യ ദേശീയ അവാര്‍ഡ്... ഇതുമായി ബന്ധപ്പെട്ട നിരവധി ഓര്‍മകളുണ്ട്. അന്ന് ബഹുമതി ഏറ്റുവാങ്ങാനെത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടിമാരില്‍ ഒരാളാണ് ഞാന്‍... അതും ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ഒരു വനിതാ പ്രസിഡന്‍റിന്‍റെ കൈയ്യില്‍ നിന്നും.... എന്‍റെ വസ്ത്രം ഞാന്‍ സ്വയം ഡിസൈന്‍ ചെയ്‌തതാണ്... അന്ന് സ്‌പെഷ്യല്‍ എന്തെങ്കിലും വാങ്ങാന്‍ പണമില്ലായിരുന്നു. വസ്ത്രം അത്ര മോശമല്ലാലോ അല്ലേ?' ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
-
First National award, Many special memories attached to this, I was one of the youngest actresses to receive the honour, also for a woman centric film from a woman President. I designed my own suit didn’t have enough money to buy something special, the suit wasn’t bad...nahin ? https://t.co/WPgaVsTjdV
— Kangana Ranaut (@KanganaTeam) January 23, 2021 " class="align-text-top noRightClick twitterSection" data="
">First National award, Many special memories attached to this, I was one of the youngest actresses to receive the honour, also for a woman centric film from a woman President. I designed my own suit didn’t have enough money to buy something special, the suit wasn’t bad...nahin ? https://t.co/WPgaVsTjdV
— Kangana Ranaut (@KanganaTeam) January 23, 2021First National award, Many special memories attached to this, I was one of the youngest actresses to receive the honour, also for a woman centric film from a woman President. I designed my own suit didn’t have enough money to buy something special, the suit wasn’t bad...nahin ? https://t.co/WPgaVsTjdV
— Kangana Ranaut (@KanganaTeam) January 23, 2021
മികച്ച സഹനടിക്കുള്ള അവാര്‍ഡാണ് അന്ന് കങ്കണയ്ക്ക് ലഭിച്ചത്. ഫാന്‍ പേജില്‍ എത്തിയ ചിത്രം റീട്വീറ്റ് ചെയ്യുകയായിരുന്നു കങ്കണ. പ്രിയങ്ക ചോപ്ര നായികയായ ഫാഷനില്‍ സൂപ്പര്‍ മോഡലിന്‍റെ വേഷത്തിലാണ് കങ്കണ എത്തിയത്. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2014ലും തനു വെഡ്‌സ് മനു ചിത്രത്തിലെ പ്രകടനത്തിന് 2015ലും കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം പിന്നീട് നേടി. ധാക്കട് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ കങ്കണ.