ഓസ്കാറിലേക്ക് ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച് ഇന്ത്യന്‍ സിനിമ ഗല്ലി ബോയ്. രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രമാണ് ഗല്ലി ബോയ്. മികച്ച വിദേശ ഭാഷ ചിത്രത്തിനായി 92-ാമത് ഓസ്കാര്‍ അവാര്‍ഡിലേക്കാണ് ഗല്ലി ബോയിയുടെ എന്‍ട്രി.
സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മുറാദ് എന്ന റാപ്പറായുള്ള രണ്‍വീറിന്‍റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ആലിയ ഭട്ടിന്‍റെ പ്രകടനവും കയ്യടി നേടിയിരുന്നു. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം. വിജയ് റാസ്, കല്‍കി കേക്ല, സിദ്ധാര്‍ഥ് ചതുര്‍വേദി, വിജയ് വര്‍മ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തി.
-
#GullyBoy has been selected as India’s official entry to the 92nd Oscar Awards. #apnatimeaayega
— Farhan Akhtar (@FarOutAkhtar) September 21, 2019 " class="align-text-top noRightClick twitterSection" data="
Thank you to the film federation and congratulations #Zoya @kagtireema @ritesh_sid @RanveerOfficial @aliaa08 @SiddhantChturvD @kalkikanmani & cast, crew and hip hop crew. 🕺🏻 pic.twitter.com/Eyg02iETmG
">#GullyBoy has been selected as India’s official entry to the 92nd Oscar Awards. #apnatimeaayega
— Farhan Akhtar (@FarOutAkhtar) September 21, 2019
Thank you to the film federation and congratulations #Zoya @kagtireema @ritesh_sid @RanveerOfficial @aliaa08 @SiddhantChturvD @kalkikanmani & cast, crew and hip hop crew. 🕺🏻 pic.twitter.com/Eyg02iETmG#GullyBoy has been selected as India’s official entry to the 92nd Oscar Awards. #apnatimeaayega
— Farhan Akhtar (@FarOutAkhtar) September 21, 2019
Thank you to the film federation and congratulations #Zoya @kagtireema @ritesh_sid @RanveerOfficial @aliaa08 @SiddhantChturvD @kalkikanmani & cast, crew and hip hop crew. 🕺🏻 pic.twitter.com/Eyg02iETmG
ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ഷാജി എന്‍ കരുണ്‍ ചിത്രം ഓള്, വട ചെന്നൈ, അമിതാഭ് ബച്ചനും താപ്‌സി പന്നും ഒരുമിച്ച ബദ്‌ല തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ഗല്ലി ബോയി ഓസ്‌കാറില്‍ മത്സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും ഒരുപോലെ നേടിയിരുന്നു. 238 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്‍വീറിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഗല്ലി ബോയിയെ വിലയിരുത്തപ്പെടുന്നത്.